മന്ത്രി വാസവന്‍ സംയമനം കാണിക്കുന്നവരെ ഭീകരവാദികളാക്കുന്നു : മഹല്ല് കോര്‍ഡിനേഷന്‍ കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പാലാ ബിഷപ്പ് പണ്ഡിതനാണെന്നും അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ ഭീകരവാദികള്‍ ആണെന്നുമുള്ള മന്ത്രി വി.എന്‍. വാസവന്‍റെ പ്രസ്താവന സംയമനത്തോടുകൂടിയും സമചിത്തതയോടുകൂടിയും വിദ്വേഷ പ്രചാരണങ്ങളെ എതിര്‍ക്കുന്നവരെ അപമാനിക്കലാണെന്നും വിഷലിപ്ത പ്രചാരണങ്ങള്‍ നടത്തുന്നവരെ ചേര്‍ത്തു നിര്‍ത്തി മുസ്​ലിം സമൂഹത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണെന്നും കോട്ടയം താലൂക്ക് മഹല്ല് കോര്‍ഡിനേഷന്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.

കേരളമെമ്പാടും സൗഹൃദത്തിനായി കാത്തിരിക്കുന്ന സാഹചര്യത്തില്‍ ഇവിടെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നും സമവായ ശ്രമങ്ങളുടെ ആവശ്യമില്ലായെന്നും പറയുന്ന മന്ത്രി സാമുദായിക ധ്രുവീകരണത്തില്‍ നിന്നും ലാഭംകൊയ്യാനാണ് ശ്രമിക്കുന്നത്. ചോര കുടിക്കുന്ന ചെന്നായേക്കാള്‍ മോശമായ പ്രതികരണമാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്.

ചില ബി.ജെ.പി നേതാക്കള്‍ അടക്കം പക്വമായ ഭാഷയില്‍ പ്രതികരിക്കുകയും സൗഹൃദത്തിനായി ആഹ്വാനം നല്‍കുകയും ചെയ്യുമ്ബോള്‍ ഇടതുപക്ഷത്തിന്‍റെയും സര്‍ക്കാറിന്‍റെയും ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം ശ്രമങ്ങള്‍ തികച്ചും ആസൂത്രിതമാണെന്നാണ് മനസ്സിലാക്കുന്നത്.

കാമ്ബസുകളില്‍ മുസ്​ലിം പെണ്‍കുട്ടികളെ ഭീകരവാദത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന ഏജന്‍സികള്‍ ഉണ്ടെന്ന സി.പി.എം പ്രസ്താവനയും പാലാ ബിഷപ്പിനെ പിന്തുണച്ചുകൊണ്ടുള്ള സി.പി.എം നിലപാടും ബി.ജെ.പിയേക്കാള്‍ അപകടകരമായ ഒരു രാഷ്ട്രീയമാണ് സി.പി.എം പയറ്റുന്നത് എന്നതിന്‍റെ ഏറ്റവും വലിയ തെളിവാണ്.

വിദ്വേഷപ്രചാരകര്‍ക്ക് മൂക്കുകയറിടാനുള്ള അടിയന്തര ശ്രമവും മാനവിക സൗഹാര്‍ദ ശ്രമവുമാണ് സര്‍ക്കാറിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതെന്നും മഹല്ല് കോര്‍ഡിനേഷന്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. എം.പി. ഷിഫാര്‍ മൗലവി അല്‍ കൗസരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇലുപാലം ഷംസുദ്ദീന്‍ മന്നാനി ഉദ്ഘാടനം ചെയ്തു. ഹാഫിസ് ഷെഫീക്ക് അല്‍ ജൗഹരി മുഖ്യപ്രഭാഷണം നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂൾ തലത്തിൽ പുതിയ വിദ്യാഭ്യാസ പരിഷ്കാരവുമായി കർണാടക; ആറാം ക്ലാസ് മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും...

0
ബെംഗളൂരു: കര്‍ണാടകയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദ്യാഭ്യാസം നല്‍കുന്നതിനായി എഐ...

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...