ലോങസ്റ്റ് ഹാൻഡ്റിട്ടൻ ഖുർആൻ ; ഗിന്നസ് റെക്കോർഡ് മുഹമ്മദ് ജസീമിന്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ലോകത്തിലെ ഏറ്റവും നീളമുള്ള ഖുർആൻ കയ്യെഴുത്തു കാലിഗ്രാഫി പ്രതി തയ്യാറാക്കിയതിനുള്ള ലോങ്സ്റ്റ്ഹാൻഡ് റിട്ടൻ ഖുർആൻ കാറ്റഗറിയുടെ ഗിന്നസ് വേൾഡ് റെക്കോർഡ് പട്ടിക്കാട് ജാമിഅ നൂരിയ്യ രണ്ടാം വർഷ വിദ്യാർത്ഥി മുഹമ്മദ് ജസീമിന് ലഭിച്ചു. 1106 മീറ്റർ നീളത്തിൽ ഖുർആൻ മുഴുവനും കൈ കൊണ്ട് എഴുതി തയ്യാറാക്കിയാണ് തിരൂരങ്ങാടി ചെറുമുക്ക് സ്വദേശിയായ ജെസീം ഈ നേട്ടം കൈവരിച്ചത്. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ഓൾ ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സ് കേരള (ആഗ്രഹ് ) സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താർ ആദൂരും ചേർന്ന് ഗിന്നസ് റെക്കോർഡ് സർട്ടിഫിക്കറ്റ് ജസീമിന് സമ്മാനിച്ചു. ഹമീദ് മാസ്റ്റർ എം.എൽ. എ ലായായുദ്ധീൻ ഫൈസി മേൽമുറി, സലാഹുദ്ധീൻ ഫൈസി വെന്നിയൂർ, ആഗ്രഹ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഗിന്നസ് സലീം പടവണ്ണ എന്നിവർ പങ്കെടുത്തു.

ഈജിപ്ഷ്യൻ സ്വദേശി മുഹമ്മദ് ഗബ്രിയാലിന്റെ പേരിൽ ഉണ്ടായിരുന്ന 700 മീറ്ററെന്ന റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. രണ്ട് വർഷത്തോളം സമയമെടുത്താണ് ജസീം ഖുർആൻ എഴുതി പൂർത്തീകരിച്ചത്. എല്ലാ പേജുകളും ഓരോന്നായി മടക്കി അടുക്കിയാൽ 75 സെന്റീമീറ്റർ ഉയരവും 34 സെന്റീമീറ്റർ വീതിയും 118.300 കിലോഗ്രാം ഭാരവുമുണ്ട്. ഈ ഖുർആനിൽ ആകെ 325384 അറബി അക്ഷരങ്ങളും 77437 അറബി വാക്കുകളും 114 അധ്യായങ്ങളും 6348 ആയത്തുകളും ഉണ്ട്. ആകെ 30 ജുസ്ഉകളിൽ ഒരു ജുസ്അ പൂർത്തിയാക്കാൻ ഏതാണ്ട് 65-75 പേജുകളാണ് വേണ്ടി വന്നത്. എല്ലാ പേജിലും ശരാശരി 9,10 വരികളാണുള്ളത്. നാലാം ക്ലാസ് സ്കൂൾ പഠനത്തിന് ശേഷം തിരൂർ ചെമ്പ്രയിലെ അൽ ഈഖ്വാള് ദർസിലാണ് മതപഠനം പൂർത്തിയാക്കിയത്.

പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ സ്വലാഹുദ്ദീൻ ഫൈസി വെന്നിയൂരിലൂടെയാണ് കാലിഗ്രാഫി എന്ന കലയിലേക്കുള്ള ആദ്യ പടുവകൾ ജസീം വെച്ചു തുടങ്ങുന്നത്. ജസീമിന്റെ റെക്കോർഡ് അറ്റംറ്റിന്റെ സാങ്കേതിക സഹായങ്ങൾ ചെയ്തുകൊടുത്തത് ആഗ്രഹ് സംസ്ഥാന സെക്രട്ടറി ഗിന്നസ് സുനിൽ ജോസഫാണ്. ഇതോടെ വ്യക്തിഗത ഇനത്തിൽ കേരളത്തിൽ നിന്നും ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം പിടിക്കുന്നവരുടെ എണ്ണം 75 ആയെന്ന് സത്താർ ആദൂർ അറിയിച്ചു. ലോക അറബി ഭാഷ ദിനത്തിൽ തന്നെ ഗിന്നസ് സർട്ടിഫിക്കറ്റ് സ്വന്തമാക്കിയ സന്തോഷത്തിലാണ് മാട്ടുമ്മൽ മുഹിയുദ്ദീൻ, ആസിയ ദമ്പതികളുടെ നാലാമത്തെ മകനായ ജെസീം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റുകള്‍ ചൂണ്ടിക്കാണിച്ചിട്ടും തിരുത്താന്‍ തയ്യാറല്ല ; കെപിസിസി നേതൃയോഗത്തില്‍ രൂക്ഷ വിമർശനവുമായി പി എം...

0
കൊച്ചി : കെപിസിസി നേതൃയോഗത്തില്‍ രൂക്ഷവിമര്‍ശനവുമായി കെപിസിസി ജനറല്‍ സെക്രട്ടറി പി...

പുതുവഴിയിലൂടെ വായനയിലേക്ക്’ – പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു

0
ഇളമണ്ണൂർ : പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി നടപ്പാക്കിയ "പുതുവഴിയിലൂടെ വായനയിലേക്ക്"...

ബ്രിക്സ് ഉച്ചകോടി കൊണ്ട് എന്തു പ്രയോജനമെന്ന് ചിദംബരം ; നയതന്ത്ര കരുത്തെന്ന് ശശി തരൂർ...

0
ഡൽഹി : ബ്രിക്സ് ഉച്ചകോടി കൊണ്ട് എന്ത് പ്രയോജനമെന്ന മുതിർന്ന കോൺഗ്രസ്...

‘കശ്മീരികളെ ജയിലിലടയ്ക്കാനാണോ നിങ്ങളാഗ്രഹിക്കുന്നത്?’; വന്ദേമാതര വിവാദത്തിൽ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് ഒമർ

0
ന്യൂഡൽഹി : വന്ദേമാതരം പൂർണമായി ആലപിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉയർത്തിയ നിർദേശത്തോട്...