നിര്‍ത്തിയിട്ട ലോറി ഉരുണ്ടു നീങ്ങി ഓടിക്കൊണ്ടിരുന്ന ബസ്സിലിടിച്ചു ; വിദ്യാര്‍ഥികളടക്കം എട്ടുപേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

സുല്‍ത്താന്‍ബത്തേരി : ദേശീയ പാതയില്‍ നിര്‍ത്തിയിട്ട ലോറി പുറകിലേക്ക് ഉരുണ്ടുനീങ്ങി, ഒടിക്കൊണ്ടിരുന്ന ബസ്സിലിടിച്ചു. അപകടത്തില്‍ ബസ് യാത്രക്കാരായ വിദ്യാര്‍ഥികളടക്കം എട്ടുപേര്‍ക്ക് പരിക്കേറ്റു. തിരൂരില്‍ നിന്ന് ആന്ധ്രയിലേക്ക് സിമന്റ് എടുക്കാനായി പോവുകയായിരുന്ന ലോറിയും ബത്തേരിയില്‍നിന്ന് തോട്ടാമൂല ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് അപകടത്തില്‍പ്പെട്ടത്.

ലോറി മൂലങ്കാവില്‍ നിര്‍ത്തിയിട്ടശേഷം ഡ്രൈവര്‍ കടയില്‍ സാധനം വാങ്ങാന്‍ പോയ സമയത്താണ് ലോറി പുറകിലേക്ക് നീങ്ങിയത്. ഈ സമയം ഇതേദിശയില്‍ വരുകയായിരുന്ന ബസ്, ലോറി പുറകിലേക്ക് വരുന്നത് കണ്ട് വലതുവശത്തേക്ക് വെട്ടിച്ചതിനാലാണ് വലിയ അപകടമൊഴിവായത്. അപകടത്തില്‍ ബസ് യാത്രക്കാരായ കോളിയാടി സ്വദേശികളായ അജന്‍ (31), അഭിനന്ദ് (16), അനൂഷ് (16), ബത്തേരി കോട്ടക്കുന്ന് സ്വദേശി താര ഫാത്തിമ (17), വള്ളുവാടി സ്വദേശി മുരളി (41), ബീനാച്ചി സ്വദേശി അമീര്‍ ഫാസില്‍ (15), കുപ്പാടി സ്വദേശി ഷാജി (50), കൊളഗപ്പാറ സ്വദേശി നാഫില്‍ (16) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ പടർന്നുപിടിച്ച് സ്വാൈൻ ഫ്ലൂ; എച്ച്1എൻ1 കേസുകൾ 1,700 കടന്നതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യ...

0
ന്യൂഡൽഹി: ഡൽഹിയിൽ എച്ച്1എൻ1 ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കേന്ദ്ര ആരോഗ്യ...

മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ മുഹമ്മദ് റിയാസ് എംഎൽഎ...

0
കോഴിക്കോട്: മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ...

പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവിനെതിരെ തുറന്നടിച്ച് ചമ്പത്ത് റായ്; രാമക്ഷേത്ര നിർമ്മാണ സമിതിയുടെ അധികാരങ്ങളെച്ചൊല്ലി വിവാദം

0
ലഖ്നൌ: അയോധ്യ രാമക്ഷേത്ര കൊള്ളയില്‍ പ്രധാനമന്ത്രിയേയും കേന്ദ്രസര്‍ക്കാരിനെയും വെട്ടിലാക്കി ക്ഷേത്ര ട്രസ്റ്റ്...

ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗീത സജീവ് ഭാസ്‌കർ...

0
ഇലന്തൂർ: ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്...