പെരുനാട്: ളാഹ വിളക്ക് വഞ്ചിയിൽ ലോറി നിയന്ത്രണം നഷ്ടപ്പെട്ട് തീർത്ഥാടന വാഹനത്തിലിടിച്ചു ആറുപേർക്ക് പരിക്ക്. ഇന്നു പുലർച്ചെ 6.30 ടെ പമ്പയിൽ നിന്നും ലോഡും കയറ്റിവന്ന ലോറി വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട് ശബരിമല ദർശനത്തിനു പോകുകയായിരുന്ന തീര്‍ത്ഥാകരുടെ ബൊലേറോ കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ ഒരാളെ കോട്ടയം മെഡിക്കൽ കോളജിലും ബാക്കിയുള്ളവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പട്ടാഴിക്കൽ സ്വദേശികളായ തീർത്ഥാടകരായ പ്രേംകുമാർ, ജയശ്രീ ബിന്ദു, ജയലക്ഷ്മി, പ്രഭിൻ, പ്രദീപ് എന്നിവർ സഞ്ചരിച്ചിരുന്ന കാറിലേക്കാണ് ലോറി ഇടിച്ചു കയറിയത്. കാറിൽ ഇടിച്ച ലോറി ഡിവൈഡറും തകർത്തു കൈത തോട്ടത്തിലേക്ക് ചാടിയാണ് നിന്നത്. പെരുനാട്, വടശ്ശേരിക്കര പോലീസ്, അഗ്നി രക്ഷാ സേന എന്നിവരുടെ നേതൃത്വത്തിലാണ് പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിച്ചത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക





























