നീലേശ്വരം: റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ ടയറുകള്‍ മോഷണം പോയി. കാസര്‍ഗോഡ് നീലേശ്വരത്താണ് സംഭവം. രാത്രികാലങ്ങളില്‍ ചരക്ക് വാഹനങ്ങളില്‍ മോഷണം നടക്കുന്നത് പതിവാകുകയാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്നും ചരക്കുമായി എത്തുന്ന വലിയ ലോറികളിലാണ് മോഷണം നടക്കുന്നത്. അതേസമയം വാഹനത്തിന്റെ മുഴുവന്‍ ടയറുകളും മോഷണം പോയതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
കല്ലും ജാക്കിയും വച്ച് വാഹനം താങ്ങിനിര്‍ത്തിയ ശേഷമാണ് മോഷണം. കഴിഞ്ഞദിവസം നീലേശ്വരം മാര്‍ക്കറ്റിന് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ ആറ് ടയറുകളാണ് ഇത്തരത്തില്‍ മോഷണം പോയത്. രാത്രിയില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളുടെ ടയറുകള്‍ അഴിച്ചെടുക്കുകയാണ് ചെയ്യുന്നത്. രാത്രി കാലങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.