ലോട്ടറി കച്ചവടക്കാരനെ ഓട്ടോയില്‍ കൂട്ടിക്കൊണ്ടു പോയി പണം കവര്‍ന്നതായി പരാതി

For full experience, Download our mobile application:
Get it on Google Play

കുന്ദമംഗലം : ലോട്ടറി കച്ചവടക്കാരനെ ഓട്ടോയില്‍ കൂട്ടിക്കൊണ്ടു പോയി പണം കവര്‍ന്നതായി പരാതി. കുന്ദമംഗലം പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം ലോട്ടറി കച്ചവടം നടത്തുന്ന രാമനാണ് ഇത്തരത്തില്‍ പണം നഷ്ടമായത്. കഴിഞ്ഞ ദിവസ്സം വൈകിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന രാമനെ പതിമംഗലം ഭാഗത്തുവെച്ച്‌ പരിചയം നടിച്ച്‌ ഓട്ടോയില്‍ കയറ്റുകയായിരുന്നു. തുടര്‍ന്ന് ചായ കുടിക്കാനെന്ന വ്യാജേന ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച്‌ പോക്കറ്റിലുണ്ടായിരുന്ന പണം കവര്‍ന്നു.

2000 രൂപയാണ് രാമന് നഷ്ടപ്പെട്ടു. മുന്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരനാണ് രാമന്‍. റിട്ടയര്‍മെന്റിനു ശേഷം ഓട്ടോ ഓടിക്കുമായിരുന്നെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളും അസുഖങ്ങളും മൂലം ലോട്ടറി കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു. ആറു മാസമായി കുന്ദമംഗലത്ത് ലോട്ടറി കച്ചവടം ചെയ്യുന്നു. കുന്ദമംഗലം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച്‌ പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാക് സൈന്യത്തിനെതിരെ ആക്രമണത്തിന് പദ്ധതിയിട്ടു; പശ്ചിമബംഗാൾ സ്വദേശി ബെംഗളൂരുവിൽ പോലീസിന്റെ പിടിയിൽ

0
ബെംഗളൂരു: പാകിസ്ഥാൻ സൈന്യത്തെ ആക്രമിക്കാൻ പദ്ധതിയിട്ട പാക് താലിബാൻ ബന്ധമുള്ള പശ്ചിമബംഗാൾ...

ഫോർട്ട് കൊച്ചിയിൽ ആംബുലൻസിൽ നിന്ന് രോഗി റോഡിലേക്ക് തെറിച്ചു വീണു

0
കൊച്ചി: ഫോർട്ട് കൊച്ചിയിൽ ആംബുലൻസിൽ നിന്ന് രോഗി റോഡിലേക്ക് തെറിച്ചു വീണു....

മലപ്പുറത്ത് കോൺഗ്രസ് എം എൽ എമാർക്കായി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ നേതാക്കൾ തമ്മിലുള്ള വിഭാഗീയത...

0
കോഴിക്കോട്: മലപ്പുറത്ത് കോൺഗ്രസ് എം എൽ എമാർക്കായി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ...

മഴ നൽകിയ അനുഗ്രഹം; പാട്ടത്തിനെടുത്ത ഖനിയിൽനിന്ന് 50 ലക്ഷം രൂപയുടെ വജ്രം കണ്ടെത്തി തൊഴിലാളികൾ

0
മധ്യപ്രദേശ്: മധ്യപ്രദേശിലെ പന്നയിൽ ഏഴ് ദിവസവേതന തൊഴിലാളികൾക്ക് കണ്ണ് തള്ളുന്ന ഭാഗ്യം....