ലോട്ടറിക്കട കുത്തിത്തുറന്ന് ഏഴ് ലക്ഷം രൂപ കവര്‍ന്നു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കൊയിലാണ്ടിയില്‍ ലോട്ടറിക്കടയില്‍ മോഷണം നടന്നു.ലോട്ടറി കട കുത്തിത്തുറന്ന് നടത്തിയ കവര്‍ച്ചയില്‍ ഏഴ് ലക്ഷം രൂപ നഷ്ടമായി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കൊയിലാണ്ടി മുത്താമ്പി  റോഡിലെ അയ്യപ്പ ലോട്ടറീസിലാണ് കവര്‍ച്ച നടന്നത്. ഏഴ് ലക്ഷം രൂപയും ചെക്കുകളും കടയില്‍ സൂക്ഷിച്ചിരുന്ന രേഖകളുമാണ് നഷ്ടമായത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച്‌ പൂട്ട് പൊളിച്ചായിരുന്നു കവര്‍ച്ച നടത്തിയത്. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് കട അടച്ചത്. രാവിലെ ഒമ്പത് മണിയോടെ ജീവനക്കാര്‍ കട തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണം നടന്നത് കണ്ടത്. കടയിലെ സിസിടിവിയില്‍ മോഷ്ടാവിന്‍റെ ദൃശ്യങ്ങള്‍ ഉണ്ടെങ്കിലും മുഖം മറച്ചിരുന്നതിനാല്‍ ആളെ തിരിച്ചറിയാനായിട്ടില്ല. വിരലടയാള വിദഗ്‌ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

ഉത്രാടത്തിനും തിരുവോണത്തിനും വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ഓണ നാളുകളിൽ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഇന്ന് സംസ്ഥാനത്താകെ...