പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ യുവാവ് കഴുത്തറുത്ത് കൊന്നു

For full experience, Download our mobile application:
Get it on Google Play

അമരാവതി: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ യുവാവ് കഴുത്തറുത്ത് കൊന്നു. ചരണ്‍ എന്നയാളാണ് ക്രൂരകൃത്യം നടത്തിയത്. ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിലുള്ള ചിന്താല ചെരു ഗ്രാമത്തിലാണ് സംഭവം.

കഴിഞ്ഞ കുറേ കാലമായി ചരണ്‍ പെണ്‍കുട്ടിയുടെ പിന്നാലെ നടക്കുകയായിരുന്നു എന്നാണ് വിവരം. എന്നാല്‍ പെണ്‍കുട്ടി ഇയാളെ ഗൗനിച്ചിരുന്നില്ല. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് പ്രകോപിതനാകുകയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതി പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും പ്രതിയെ പിടികൂടി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ പ്രതിയെ ബാഡ്‌വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ യുവാവ് പോലീസ് കസ്റ്റഡിയില്‍ ചികിത്സയിലാണെന്ന് അധികൃതര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...