തിരുവനന്തപുരം: കാമുകനൊപ്പം ജീവിക്കാന്‍ മക്കളെ ഉപേക്ഷിക്കുന്ന സംഭവങ്ങള്‍ കേരളത്തില്‍ തുടര്‍ക്കഥയായിക്കൊണ്ടിരിക്കുകയാണ്. മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ജീവിക്കാന്‍ ഒളിച്ചോടിയ യുവതിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്താണ് സംഭവം. 15ഉം 12 ഉം വയസ്സുള്ള മകനെയും മകളെയും ഉപേക്ഷിച്ചാണ് യുവതി കടന്നത്. മെഡിക്കല്‍ കേളേജ് ഇളങ്കാവ് ലെയിനില്‍ വിളയില്‍ വീട്ടില്‍ മിനിയാണ് അറസ്റ്റിലായത്.
കാമുകനായ ഓട്ടോ ഡ്രൈവര്‍ ചെറുവയ്ക്കല്‍ വില്ലേജില്‍ ശ്രീകാര്യം എന്‍ജിനിയറിംഗ് കോളേജിന് സമീപം അമ്പാടി നഗര്‍ കേണത്തുവീട്ടില്‍ മണികണ്ഠനൊപ്പമാണ് യുവതി ഒളിച്ചോടിയത്. കഴിഞ്ഞ 10 ന് ഒളിച്ചോടിയ മിനിയെ കഴിഞ്ഞ ദിവസം പിടികൂടുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം അഡീഷണല്‍ കോടതിയില്‍ ഹാജരാക്കിയ യുവതിയെ 14ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.