ചെലവ് കുറഞ്ഞ കൊവിഡ് പരിശോധനാ കിറ്റുമായി അര്‍ജന്റീന ; രണ്ട് മണിക്കൂറില്‍ ഫലം

For full experience, Download our mobile application:
Get it on Google Play

സാന്റിയാഗോ : അര്‍ജന്റീനയിലെ ശാസ്ത്രജ്ഞര്‍ വേഗതയേറിയതും ചെലവ് കുറഞ്ഞതുമായ കൊറോണ വൈറസ് പരിശോധനാ സംവിധാനം വികസിപ്പിച്ചതായി റിപ്പോർട്ട്. ‘നിയോകിറ്റ്-കൊവിഡ് 19’ എന്ന് വിളിക്കുന്ന പുതിയ പരിശോധനാ സംവിധാനം വഴി രണ്ട് മണിക്കൂറിനുള്ളില്‍ വൈറസിനെ കണ്ടെത്താന്‍ സാധിക്കുമെന്ന് ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടു.

ഇത് ലളിതവും വിലകുറഞ്ഞതും എളുപ്പത്തില്‍ ലഭ്യമായതുമായ ഒരു സാങ്കേതിക വിദ്യയാണെന്ന് പാബ്ലോ കാസ ഫൗണ്ടേഷനിലെ ശാസ്ത്രജ്ഞൻ സാന്റിയാഗോ വെര്‍ബജ്  പറഞ്ഞു. ഇതിന് ചെലവ് വളരെ കുറവാണ്. ഏകദേശം എട്ട് ഡോളര്‍. സമയത്തിന്റെ കാര്യത്തിലും കൈകാര്യം ചെയ്യുന്ന രീതിയിലും ഇത് ലളിതമാണ്. വ്യാപക പരിശോധനക്കായി ഉപയോഗിക്കാന്‍ സാധിക്കുമെന്നും വെര്‍ബജ് പറഞ്ഞു. ഇതില്‍ മറ്റ് രാജ്യങ്ങള്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അയല്‍ രാജ്യങ്ങള്‍ക്ക് മാത്രമല്ല മറ്റ് രാജ്യങ്ങള്‍ക്കും ഇത് വിതരണം ചെയ്യാന്‍ തയ്യാറാണെന്ന് അര്‍ജന്റീനയിലെ ശാസ്ത്ര സാങ്കേതിക മന്ത്രി റോബര്‍ട്ടോ സാല്‍വാരെസ പറഞ്ഞു. കിറ്റില്‍ താല്പര്യം പ്രകടിപ്പിച്ച വിദേശ എംബസികളുമായി ബന്ധപ്പെട്ട് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...