അപ്രതീക്ഷിത മഴ ; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : അപ്രതീക്ഷിത മഴയില്‍ തോടുകള്‍ കരകവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍. തോടുകള്‍ പലയിടത്തും കൈയ്യേറി വീതി കുറഞ്ഞതു മൂലം വെള്ളം ഒഴുകി പോകാന്‍ സ്ഥലമില്ലാതായതാണ് അപ്രതീക്ഷിത വെള്ളപ്പൊക്കത്തിന് ഇടയാക്കിയത്. വലിയകാവ് വനത്തില്‍ നിന്നും വന്ന മലവെള്ള പാച്ചിലില്‍ തോടു കവിഞ്ഞതോടെ എസ്.എന്‍.ഡി.പി ജംങ്ഷനു സമീപം റോഡില്‍ വെള്ളം കയറി. ചെട്ടിമുക്ക് വലിയകാവ് റോഡില്‍ പുള്ളോലി ജംങ്ഷനില്‍ വെള്ളം കയറിയതോടെ ഇവിടെ വാഹന ഗതാഗതം തടസ്സപ്പെട്ടു.

മുക്കാലുമണ്‍ തോടു കരകവിഞ്ഞ് അമ്മച്ചിക്കാട് ഇട്ടിയപ്പാറ റോഡില്‍ വെള്ളം കയറി. കോളേജ് റോഡില്‍ സമീപ തോട്ടില്‍ നിന്നും വെള്ളം കയറിയെങ്കിലും ഗതാഗതത്തിന് തടസ്സമുണ്ടായില്ല. രാവിലെ ഒമ്പതു മണിയോടെ പല സ്ഥലങ്ങളില്‍ നിന്നും വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്. ഇവിടങ്ങളില്‍ വാഹന ഗതാഗതം സാധാരണ നിലയിലായിട്ടുണ്ട്. പമ്പാനദിയില്‍ ജലനിരപ്പ് സാധാരണ നിലയിലാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ...

0
ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ...