ദുരന്തം പതിയിരുന്ന് വയനാട്ടിലെ ആദിവാസി വീടുകള്‍

For full experience, Download our mobile application:
Get it on Google Play

സുല്‍ത്താന്‍ ബത്തേരി : ഇന്നലെയാണ് വയനാടിനെ ഇന്ത്യയിലെ ദുരന്ത പ്രതികരണ ക്ഷമത കൈവരിച്ച പട്ടികവര്‍ഗ്ഗ കോളനികളുള്ള ആദ്യ ജില്ലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതിനിടെ സ്വന്തം വീട് തന്നെ ദുരന്തമുഖമായി മാറുമോ എന്ന ഭയാശങ്കയില്‍ കഴിയുകയാണ് ബത്തേരി കല്ലൂര്‍ തിരുവണ്ണൂര്‍ കോളനിയിലെ ലീലയും കുടുംബവും. 30 വര്‍ഷത്തിലധികം പഴക്കമുള്ള കോണ്‍ക്രീറ്റ് അടര്‍ന്നു മാറി കമ്പി പുറത്ത് കാണുന്ന വീട്ടിലാണ് ലീലയും രണ്ട് ആണ്‍മക്കളും ഇവരുടെ ഭാര്യമാരും ഒന്നര വയസുള്ള പേരക്കുട്ടിയും വര്‍ഷങ്ങളായി താമസിക്കുന്നത്. ഒറ്റമുറിയും അടക്കളയും ഹാളും സിറ്റൗട്ടും അടങ്ങുന്ന കുഞ്ഞുവീടൊന്ന് മാറ്റിപ്പണിയണമെന്നും അപകടസാധ്യതയുണ്ടെന്നും പഞ്ചായത്ത് അംഗത്തോട് പലവട്ടം പറഞ്ഞതാണെന്ന് ലീല പറഞ്ഞു.

എന്നാല്‍ സര്‍ക്കാര്‍ അനുവദിക്കാതെ വീട് തരാന്‍ തനിക്ക് കഴിയില്ലെന്ന മറുപടിയാണ് മെമ്പര്‍ പറഞ്ഞതെന്ന് ലീല. മേല്‍ക്കൂര മുഴുവന്‍ ചോര്‍ന്നൊലിക്കുകയാണ്. വീടാകെ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചാണ് മഴ നനയാതെയെങ്കിലും കഴിയുന്നതെന്നും ഈ വിധവയായ വീട്ടമ്മ പറയുന്നു. മഴ ശക്തമായി പെയ്താല്‍ ഇടിയൊന്ന് വെട്ടിയാല്‍ ലീലയുടെയും മക്കളുടെയും ഉള്ളില്‍ ആധി നിറയുകയായി. ഒരു ദിവസം ഈ മേല്‍ക്കൂര തങ്ങളുടെ ദേഹത്തേക്ക് പതിച്ചേക്കാമെന്ന് ലീല പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...