ചെന്നൈ: തമിഴ്നാട്ടിൽ അതിശക്തമായ ചുഴലിക്കാറ്റ്. തമിഴ്നാടിന്റെ വടക്കൻ മേഖലയിലാണ് അതിശക്തമായ ചുഴലിക്കാറ്റ് വീശിയടിച്ചത്. നിലവിൽ, തീരദേശത്തേക്കാണ് ചുഴലിക്കാറ്റിന്റെ സഞ്ചാര പാത. അതിനാൽ, തീരപ്രദേശത്ത് ഉള്ളവർ ജാഗ്രത പാലിക്കാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ അനുഭവപ്പെടുന്നതാണ്. മെയ് 6-ന് തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുണ്ട്. മെയ് 7-ന് ന്യൂനമർദ്ദം രൂപപ്പെടുകയും, പിന്നീടുള്ള ദിവസങ്ങളിൽ അതിശക്തമായ ചുഴലിക്കാറ്റും ഉണ്ടാകുന്നതാണ്.
രാമനാഥപുരം, ശിവഗംഗ, പുതുക്കോട്ടൈ, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, മൈലാടുംതുറൈ, തിരുച്ചിറപ്പള്ളി, പെരമ്പല്ലൂർ, അരിയല്ലൂർ, കടലൂർ, കല്ലുറിച്ചി, തിരുവണ്ണാമലൈ, തിരുപ്പത്തൂർ, വെല്ലൂർ, റാണിപേട്ട്, സേലം, മധുരൈ, നാമപേട്ട് എന്നീ ജില്ലകളിലാണ് കൂടുതൽ മഴ അനുഭവപ്പെടുക. കൂടാതെ, പുതുശ്ശേരി, കാരക്കൽ പ്രദേശങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മഴ കനക്കുന്നതിനാൽ മുന്നറിയിപ്പ് നൽകിയ പ്രദേശങ്ങളിലുള്ള ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്.





























