ന്യൂനമർദം ; ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ഇന്ന് മുതൽ മഴയ്ക്ക് സാധ്യത

For full experience, Download our mobile application:
Get it on Google Play

മ​സ്ക​ത്ത്​: ന്യൂനമർദ്ദത്തിന്‍റെ ഫലമായി സുൽത്താനേറ്റിലെ വിവിധ ഗവർണറേറ്റുകളിൽ ശനിയാഴ്ച മുതൽ മഴ ലഭിക്കാൻ സാധ്യത. അൽ വുസ്ത, ദോഫാർ, തെക്കൻ ഷർഖിയ ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട മഴയുണ്ടാകും. തെക്കൻ ഷർഖിയ, അൽ വുസ്ത ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിൽ രാത്രിയിലും അതിരാവിലെയും മൂടൽ മഞ്ഞ് രൂപപ്പെടാനും സാധ്യത.

ഈ ആഴ്ച രണ്ട് ന്യൂനമർദ്ദങ്ങൾ സുൽത്താനേറ്റിനെ ബാധിക്കുമെന്ന് ഒമാൻ കാലാവസ്ഥാ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. ന്യൂനമർദത്തിന്‍റെ നേരിട്ടുള്ള പ്രത്യാഘാതങ്ങൾ വടക്കൻ ഗവർണറേറ്റുകളിലും തീരപ്രദേശങ്ങളിലും ആയിരിക്കും. വ്യാഴാഴ്ച, ദോഫാർ ഗവർണറേറ്റിലെ പർവത, തീരപ്രദേശങ്ങളിൽ മഴ പെയ്യുകയും ചില പ്രദേശങ്ങളിൽ വാദികൾ കരകവിഞ്ഞൊഴുകുകയും ചെയ്തു. സലാല വിമാനത്താവള സ്റ്റേഷനിൽ രാത്രി 10 മണി വരെ 6.4 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓൺലൈൻ ഡെലിവറി ജീവനക്കാർക്ക് സൗജന്യ വിശ്രമകേന്ദ്രം : ആദ്യഘട്ടത്തിൽ മൂന്ന് നഗരങ്ങളിൽ

0
തിരുവനന്തപുരം : നഗരങ്ങളിൽ വെയിലത്തും മഴയത്തും കഠിനാധ്വാനം ചെയ്യുന്ന ഓൺലൈൻ ഡെലിവറി...

കോടതി ഉത്തരവിന് പുല്ലുവില – റാന്നിയിൽ സ്വകാര്യ ബസുകളുടെ സര്‍വീസ് തോന്നിയപടി : യാത്രക്കാരോട്...

0
​റാന്നി : കോഴഞ്ചേരി - ചെറുകോൽപ്പുഴ, തിരുവല്ല - തടിയൂര്‍ റൂട്ടുകളില്‍...

ഡൽഹിയിൽ സ്ലീപ്പർ ബസിൽ 16 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ; പ്രതികൾ അറസ്റ്റിൽ

0
ന്യൂഡൽഹി: ഡൽഹിയിൽ സ്ലീപ്പർ ബസിൽ 16 വയസ്സുകാരിയായ വിദ്യാർത്ഥിനിയെ ക്രൂരമായ...

കാന്തപുരത്തിൻ്റെ പരമാർശം : ആവർത്തിച്ച് ചോദിച്ചാലും പ്രതികരിക്കില്ല ; ക്ഷുഭിതനായി മന്ത്രി കെഎം ഷാജി

0
കൊച്ചി: കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാറിൻ്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ...