പെരുന്തേനരുവിയില്‍ നീരൊഴുക്ക് കുറഞ്ഞു – വിനോദ സഞ്ചാരികള്‍ക്ക് നിരാശ

For full experience, Download our mobile application:
Get it on Google Play

റാന്നി : വേനലിന്റെ കാഠിന്യം വര്‍ദ്ധിച്ചതോടെ പത്തനംതിട്ട ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ പെരുന്തേനരുവി വെള്ളച്ചാട്ടത്തില്‍ നീരൊഴുക്ക് കുറഞ്ഞത് വിനോദ സഞ്ചാരികളെ നിരാശയിലാക്കുന്നു. പെരുന്തേനരുവി ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി അരുവിക്ക് മുകളില്‍ മിനി ഡാം നിര്‍മ്മിച്ച് വെള്ളം കനാല്‍ വഴി പവര്‍  ഹൗസിലേക്ക് തിരിച്ചു വിടുന്നതാണ് വെള്ളച്ചാട്ടത്തിന്റെ സ്വാഭാവിക ഭംഗിയെ ബാധിച്ചത്. പദ്ധതി നിലവില്‍ വരുന്നതിന് മുമ്പ് വേനല്‍ കാലത്തും അരുവിയുടെ ഭംഗി ആസ്വദിക്കാന്‍ കഴിയുമായിരുന്നു. സഞ്ചാരികള്‍ക്കായി അമിനിറ്റി സെന്‍റര്‍, പാര്‍ക്കിംഗ് യാര്‍ഡ്‌, ചില്‍ഡ്രന്‍സ് പാര്‍ക്ക്, വെള്ളച്ചാട്ടം കാണുവാന്‍ ഇരുമ്പ് പാലം തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് അധികൃതര്‍ ഒരുക്കിയിട്ടുള്ളത്.

വൈദ്യുതി ഉത്പാദിപ്പിക്കാത്ത സമയങ്ങളില്‍ കനാല്‍ അടച്ച് ഡാമില്‍ നിന്നും വെള്ളം അരുവിയിലേക്ക് തിരിച്ചു വിട്ടാല്‍ വെള്ളച്ചാട്ടത്തിന്റെ ഭംഗി ഒരു പരിധി വരെ നിലനിര്‍ത്താന്‍ കഴിയും. മഴ ലഭിച്ചാല്‍ മാത്രമേ ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് വെള്ളച്ചാട്ടത്തിന്റെ ഭംഗി പൂര്‍ണ്ണമായി ആസ്വദിക്കാന്‍ കഴിയു. അതേസമയം പെരുന്തേനരുവി ഡാം, സമീപത്തെ വനപ്രദേശങ്ങള്‍, അരുവിക്ക് താഴെയുള്ള തുരുത്ത് തുടങ്ങിയവയെല്ലാം സഞ്ചാരികളെ ഇപ്പോഴും ആകര്‍ഷിക്കുന്നു. സമൂഹ മാധ്യമങ്ങളിലെ റീലുകളിലും ഇവിടം ഇടം പിടിച്ചതോടെ സഞ്ചാരികള്‍ കൂടുതലായി എത്തുന്നുണ്ട്. പക്ഷേ വെള്ളം കുറഞ്ഞത് ആളുകളെ നിരാശപ്പെടുത്തുന്നു. നിലവില്‍ വൈദ്യുതി ഉത്പാദനത്തിന് ശേഷം വെള്ളം താഴെ പമ്പാ നദിയിലേക്ക് തുറന്നുവിടുന്നതിനാല്‍ വെള്ളച്ചാട്ടത്തിലേക്ക് നീരൊഴുക്ക് എത്തുന്നില്ല. വരും ദിവസങ്ങളില്‍ മഴയെത്തിയാല്‍ പെരുന്തേനരുവി വെള്ളച്ചാട്ടം കൂടുതല്‍ മനോഹരമാകും എന്ന പ്രതീക്ഷയില്‍ ആണ് വിനോദ സഞ്ചാരികള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുക്കൂട്ടുതറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; പരിക്കേറ്റ് ചികിത്സയിലായിരുന്ന വെച്ചൂച്ചിറ സ്വദേശി മരിച്ചു

0
മുക്കൂട്ടുതറ: അസീസി ആശുപത്രിക്ക് സമീപം വ്യാഴാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ്...

തിരുവനന്തപുരത്ത് മന്തിക്ക് രണ്ടാമത് ചോറ് ചോദിച്ചതിന് മർദ്ദനം

0
പേട്ട: മന്തിക്ക് രണ്ടാമത് ചോറ് ചോദിച്ചതിന് മർദ്ദനം. തിരുവനന്തപുരം പേട്ടയിലെ കാപ്പിറ്റൽ...

കൈലാസ യാത്രയ്ക്കുള്ള വിസ ലഭിച്ചില്ല ; നേപ്പാൾ ദുരന്തമുഖത്തുനിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് അറുപത്തിനാലുകാരിയായ തീർത്ഥാടക

0
കൊല്‍ക്കത്ത: ചൈനീസ് വിസ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ നിന്നും...

മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ മകനെ ചവിട്ടിക്കൊന്ന പ്രതി അറസ്റ്റിൽ

0
തിരൂർ: കുടിക്കാൻ വാങ്ങി സൂക്ഷിച്ച മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ...