ഗ്രാമപ്രദേശങ്ങളില്‍ ഗ്യാസ് ബുക്കിങ് കാലയളവ് 45 ദിവസമാക്കി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് എല്‍.പി.ജി പ്രതിസന്ധി ഹോട്ടല്‍ മേഖലയെ കാര്യമായി ബാധിച്ചുവരുന്നതിനിടെ ഗ്രാമപ്രദേശങ്ങളില്‍ എല്‍.പി.ജി ഗ്യാസ് ബുക്കിങിനുള്ള കാലയളവ് വര്‍ധിച്ച് കേന്ദ്രം. ഗ്രാമപ്രദേശങ്ങള്‍ 45 ദിവസമായാണ് ഗ്യാസ് ബുക്കിങ് കാലാവധി കൂട്ടിയിരിക്കുന്നത്. അതായത് ഒരു ഗ്യാസ് ബുക്ക് ചെയ്ത് കഴിഞ്ഞ് 45 ദിവസങ്ങളാണ് അടുത്ത ബുക്കിങ്ങിനായി കാത്തിരിക്കേണ്ടി വരിക. നഗര പ്രദേശങ്ങളില്‍ ബുക്കിംഗുകള്‍ക്ക് ഇടയിലുള്ള ഇടവേള 25 ദിവസമാണ്. രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്നും പരിഭ്രാന്തരായി ഗ്യാസ് ബുക്ക് ചെയ്യേണ്ട കാര്യമില്ലെന്നും അറിയിച്ചതിന് പിന്നാലെയാണ് പെട്രോളിയം മന്ത്രാലയം ഈ സുപ്രധാന തീരുമാനം അറിയിച്ചിരിക്കുന്നത്.

ജനങ്ങള്‍ പരിഭ്രാന്തരായി കൂട്ടത്തോടെ ബുക്കിംഗ് നടത്തുന്നു എന്ന് പെട്രോളിയം, പ്രകൃതിവാത മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബുക്കിങില്‍ പല മടങ്ങ് വര്‍ധനയുണ്ടായി. പ്രതിദിനം അന്‍പത് ലക്ഷം സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നു. ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും മന്ത്രാലയം അറിയിച്ചു. പെട്രോളിനോ ഡീസലിനോ എടിഎഫിനോ മണ്ണെണ്ണയ്‌ക്കോ ഒന്നും രാജ്യത്ത് ഒരു ക്ഷാമവുമില്ലെന്നും എല്‍പിജിയെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് ഒരു കാരണം ഉപയോക്താക്കള്‍ ആശങ്കപ്പെട്ട് കൂട്ടതോടെ സിലിണ്ടര്‍ വാങ്ങാന്‍ ശ്രമിക്കുന്നതാണെന്നും പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ഇന്ന് ലോക്‌സഭയില്‍ വിശദീകരിച്ചു.

ആശങ്കപ്പെട്ട് ഗ്യാസ് ബുക്ക് ചെയ്ത് നാളേക്ക് കരുതിവയ്‌ക്കേണ്ട സാഹചര്യം നിലവിലില്ല. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ആരും ശ്രമിക്കരുതെന്നും മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍ പറഞ്ഞു. 45 ശതമാനം മാത്രമാണ് ക്രൂഡ് ഓയില്‍ നീക്കം ഹോര്‍മൂസ് കടലിടുക്ക് വഴി നടത്തിയിരുന്നതെന്നും ഇന്ധനത്തെക്കുറിച്ച് ആശങ്ക വേണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...