റിയോ ഡെ ജനീറോ: ലുല ഡ സിൽവ ബ്രസീൽ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇടത് ആഭിമുഖ്യമുള്ള വർക്കേഴ്സ് പാർട്ടി നേതാവായ ലുല മൂന്നാം തവണയാണ് പ്രസിഡൻറ് പദത്തിലെത്തുന്നത്. 35 അംഗ മന്ത്രിസഭയിൽ 11 പേർ വനിതകളാണ്. സത്യപ്രതിജ്ഞ ചെയ്ത ശേഷം നടത്തിയ ആദ്യ പ്രസംഗത്തിൽ പാവപ്പെട്ടവർക്കും പരിസ്ഥിതിക്കും വേണ്ടിയാകും തന്റെ പോരാട്ടമെന്ന് ലുല ഡ സിൽവ പ്രഖ്യാപിച്ചു. ആമസോൺ മഴക്കാടുകൾ അടക്കമുള്ളവയുടെ സംരക്ഷണം താൻ ഏറ്റെടുക്കും. തെരുവിൽ നിർത്തുന്ന വാഹനങ്ങളിൽ ആളുകൾ ഭിക്ഷയാചിക്കുന്നത് കാണുമ്പോൾ തന്റെ കണ്ണുകൾ നിറയുന്നതായി ലുല പറഞ്ഞു.
അതേസമയം, ലുല ഡ സിൽവയുടെ വിജയം അംഗീകരിക്കാത്ത വലതുപക്ഷ നേതാവും മുൻ പ്രസിഡന്റുമായ ജയിർ ബൊൽസനാരോ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തിട്ടില്ല. ബൊൽസനാരോയും അനുയായികളും തെരഞ്ഞെടുപ്പ് ഫലം അംഗീകരിച്ചിട്ടില്ല. പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ലുല 50.8 ശതമാനം വോട്ട് നേടിപ്പോൾ ബൊൽസനാരോക്ക് 49.1 ശതമാനം വോട്ടാണ് ലഭിച്ചത്. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലെ വീഴ്ച, ദുർബലമായ സമ്പദ്വ്യവസ്ഥ, ജനാധിപത്യ സ്ഥാപനങ്ങൾക്കു നേരെയുള്ള ആക്രമണങ്ങൾ, ആമസോൺ വനനശീകരണം, ഗോത്ര വിഭാഗങ്ങളോടുള്ള അവഗണന തുടങ്ങിയ കാര്യങ്ങളാണ് ബൊൽസനാരോക്ക് തിരിച്ചടിയായത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































