ശബരിമലയിൽ ഭക്തർക്ക് സുഗമമായി നടന്നുപോകാൻ പാതയൊരുക്കിയത് കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പികെ ചന്ദ്രാനന്ദനാണെന്ന് എം എ ബേബി

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ : ശബരിമലയിൽ ഭക്തർക്ക് സുഗമമായി നടന്നുപോകാൻ പാതയൊരുക്കിയത് കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പികെ ചന്ദ്രാനന്ദനാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. വണ്ടാനത്ത് നിർമിക്കുന്ന ‘പികെസി. മെമ്മോറിയൽ കെയർഹോമി’ന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.”ഭക്തർക്ക് പോകാൻ റോഡുണ്ടാക്കിയത് ആരപ്പാ എന്ന് ചോദിച്ച് ആരെങ്കിലും പാട്ടുണ്ടാക്കിയിട്ടുണ്ടോ? ” എന്നും അദ്ദേഹം ചോദിച്ചു. കമ്മ്യൂണിസ്റ്റ് നേതാക്കൾ ജനങ്ങൾക്കായി ചെയ്ത വികസന പ്രവർത്തനങ്ങളെ പലരും വിസ്മരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷത്തിന്റെ വേഷമണിഞ്ഞ വലതുപക്ഷ കപടതയെ ജനങ്ങൾ തിരിച്ചറിയണം. ജനകീയ പ്രശ്നങ്ങളിൽ എന്നും നിലകൊള്ളുന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചു കൊല്ലം മുൻപേ മന്ത്രിസ്ഥാനവും വകുപ്പുകളും വീതം വെക്കാൻ നടക്കുന്നവരാണ് യുഡിഎഫുകാർ എന്ന് അദ്ദേഹം പരിഹസിച്ചു. ആലപ്പുഴ റീഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റീവ് സെന്ററിന്റെ ആഭിമുഖ്യത്തിലാണ് കെയർഹോം നിർമ്മിക്കുന്നത്. ചടങ്ങിൽ സജി ചെറിയാൻ എംഎൽഎ അധ്യക്ഷത വഹിച്ചു. സിഎസ് സുജാത, സിബി ചന്ദ്രബാബു, കെ പ്രസാദ് തുടങ്ങിയ പ്രമുഖ നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പരിപാടിയാണെന്ന് സംശയമുണ്ടെന്ന്...

0
കണ്ണൂര്‍: തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ...

എസ്ഐആർ : റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ എ.ബി ഇബ്രാഹിമിന് നോട്ടീസ്

0
ബെംഗളൂരു : വോട്ടർ പട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷന്റെ (എസ്ഐആർ) ഭാഗമായി...

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

0
ഇടുക്കി: അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം....

കഥകൾ മെനയുന്നതിൽ മികച്ച കഥാസാഹിത്യത്തിനുള്ള അവാർഡ് ഇഡിയ്ക്ക് നൽകണമെന്ന് എം എ ബേബി

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ കേസെടുക്കണമെന്ന ഇഡി...