പിണറായി വിജയൻ അധികാരം ഒഴിയുമ്പോൾ കോടികളുടെ കടമാണ് ബാക്കി വെക്കുന്നതെന്ന് വി ഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പിണറായി വിജയൻ അധികാരം ഒഴിയുമ്പോൾ കോടികളുടെ കടമാണ് ബാക്കി വെക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥ തകർത്താണ് എൽഡിഎഫ് സർക്കാർ പുറത്തുപോകുന്നത്. പൂച്ച പെറ്റു കിടക്കുന്ന ഖജനാവ് നമ്മൾ പണം കൊണ്ട് നിറയ്ക്കും. പാവങ്ങളുടെ കണ്ണീരൊപ്പും. ആരോഗ്യ കേരളം വെന്റിലേറ്ററിൽ കേരളത്തെ ആരോഗ്യവതി ആക്കണമെന്നും വി ഡി സതീശൻ വ്യക്തമാക്കി. സംഘപരിവാറിന്റെ പാതയിലാണ് സിപിഐഎമ്മും. കേരളത്തിന്റെ മുഖ്യമന്ത്രി ഭൂരിപക്ഷ വർഗീയതക്ക് തീ കൊളുത്തി. പച്ചയ്ക്ക് വർഗീയത പറഞ്ഞ സജി ചെറിയാൻ മന്ത്രിസഭയിൽ തുടരുന്നു.

യുഡിഎഫിൽ ആയിരുന്നെങ്കിൽ ചെവിക്ക് പിടിച്ചു പുറത്താക്കിയേനെ. ഏതു കൊലകൊമ്പൻ വർഗീയത പറഞ്ഞാലും യുഡിഎഫ് എതിർക്കും. വോട്ട് ബാങ്കുള്ളവർ വർഗീയത പറഞ്ഞാലും ചോദ്യം ചെയ്യും. സിപിഐഎമ്മിന് രക്തസാക്ഷികൾ ഉണ്ടാവുന്നത് ലോട്ടറി അടിക്കുന്ന പോലെ. രക്തസാക്ഷികൾ ഉണ്ടായാൽ അപ്പോൾ പിരിവ് തുടങ്ങും. തെറ്റ് ചൂണ്ടിക്കാട്ടുന്ന കമ്മ്യൂണിസ്റ്റുകാരെ പുറത്താക്കും. ശബരിമല സ്വർണ്ണകൊള്ളയിൽ ഇടപെട്ടത് സാക്ഷാൽ അയ്യപ്പൻ എന്ന് കരുതുന്നു. പ്രതികൾ എല്ലാവരും പുറത്തിറങ്ങാനുള്ള സൗകര്യം നൽകുന്നു. തെളിവുകൾ ഇല്ലാതാവുമോ എന്ന് ആശങ്കയുണ്ടെന്നും വി ഡി സതീശൻ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സങ്കുചിത രാഷ്ട്രീയത്തിന് വേദിയാക്കരുത് ; ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്. സങ്കുചിത രാഷ്ട്രീയത്തിന്...

കുംഭമേളയ്ക്കായി മസ്ജിദിന്റെ ഭാഗം പൊളിച്ചുനീക്കാൻ അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി

0
ഇൻഡോർ : 2028-ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി റോഡ് വികസനത്തിന്...

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കിയ യുവാവ് റാന്നിയിൽ അറസ്റ്റിൽ

0
പത്തനംതിട്ട: പ്രദേശവാസികളായ സ്ത്രീകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത്...

പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരുടെ വാട്സ് ആപ്പ് കൂട്ടായ്മക്ക് തുടക്കമാകുന്നു : സൗഹൃദ സംഗമം...

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തിയുള്ള വാട്സ് ആപ്പ്...