പത്തനാപുരം ഗാന്ധിഭവന്‍ സന്ദര്‍ശിച്ച്‌ എംഎ യൂസഫലി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: പത്തനാപുരം ഗാന്ധിഭവന്‍ സന്ദര്‍ശിച്ച്‌ എംഎ യൂസഫലി. എന്തുകൊണ്ടാണ് താന്‍ 15 കോടി രൂപ മുടക്കി നിരാലംബരായ അമ്മമാര്‍ക്കായി ബഹുനില കെട്ടിടം നിര്‍മിക്കാന്‍ തീരുമാനിച്ചത് എന്ന് അദ്ദേഹം വിശദീകരിച്ചു. പാവപ്പെട്ട മൂന്ന് അമ്മമാര്‍ ചേര്‍ന്നായിരിക്കും കെട്ടിടം ഉദ്ഘാടനം ചെയ്യുകയെന്നും യൂസഫലി അറിയിച്ചു. ‘അവരില്‍ 15 പേര്‍ മാത്രമാണ് വിവാഹം കഴിക്കാത്തത്. ബാക്കി എല്ലാവരും മക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവരാണ്. അവരെ ഓര്‍ത്തു പല രാത്രികളിലും ഉറങ്ങാനായില്ല’. ”പാവപ്പെട്ട അമ്മമാര്‍ ജീവിതസായന്തനത്തില്‍ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ച്‌ കഴിയണം എന്നുള്ള ചിന്തയിലാണ് ഗാന്ധിഭവനില്‍ ഒരു മന്ദിരം നിര്‍മ്മിച്ചു നല്‍കാമെന്നു തീരുമാനിച്ചത്.

അമ്മമാരെ നോക്കുന്നത് മക്കളുടെ കടമയാണ്. ഉമ്മയില്ലാത്തവരുടെ ദു:ഖം അനുഭവിക്കുന്ന ഞാനടക്കം എത്രയോ പേരുണ്ട് ഇവിടെ. ലോകത്ത് എവിടെയായാലും ഉമ്മയെ കാണാന്‍ പോകാറുണ്ടായിരുന്നു. രണ്ടു മാസത്തിനിടെയെങ്കിലും ഉമ്മയേയും ഉപ്പയേയും പോയി കാണുന്നതായിരുന്നു പതിവ്. അവരോട് അബുദാബിയില്‍ വന്ന് താമസിക്കാന്‍ പറയും. എന്നും ഓഫീസിലേക്കു പോകുമ്പോള്‍ ഉമ്മയുടെ നെറുകയില്‍ ഉമ്മവെച്ചിട്ടാണ് ഇറങ്ങിയിരുന്നത്” – യൂസഫലി പറഞ്ഞു.

”പാവപ്പെട്ടവരെ സഹായിക്കണമെന്ന് ആദ്യം പറഞ്ഞു തന്നത് ഉമ്മയാണ്. എന്റെ ഉമ്മ ഒരുപാടു രാജ്യങ്ങളില്‍ ജനത്തെ സേവിച്ച മാതാവാണ്. ഞാന്‍ ഉമ്മയെ മിസ് ചെയ്യുന്നുണ്ട്. ഇന്നും ഞാന്‍ എന്നാലാവുന്ന രീതിയില്‍ സഹായങ്ങള്‍ ചെയ്യുന്നുണ്ട്. ഒരുപാട് പേര്‍ കുറ്റപ്പെടുത്താറുമുണ്ട്. സമൂഹമാധ്യമങ്ങളിലും എന്നെ വ്യക്തിപരമായി ആക്രമിക്കുന്നവരുണ്ട്. അതൊന്നും ഞാന്‍ മുഖവിലയ്‌ക്കെടുക്കാറില്ല.”

”മാതാപിതാക്കളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കുട്ടികളെ നന്നായി ബോധ്യപ്പെടുത്തണം. മക്കള്‍ ഉപേക്ഷിക്കുന്ന അമ്മമാരുടെ അവസ്ഥ കഷ്ടമാണ്. ഇത്തരം നീചമായ സംസ്‌കാരം സമൂഹം ശീലിക്കുന്നത് ആശങ്കാജനകമാണ്. ഞാന്‍ കെട്ടിടം പണിതതിന്റെ പേരില്‍ അമ്മമാരെ ഇവിടെ കൊണ്ടുവന്ന് തള്ളാമെന്ന ചിന്താഗതി ആര്‍ക്കും ഉണ്ടാകരുത്” – യൂസഫലി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...