സർക്കാർ മദ്യ ഉപഭോഗം പ്രോത്സാഹിപ്പിച്ചിട്ടില്ലെന്ന് മന്ത്രി എം.ബി രാജേഷ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സർക്കാർ മദ്യ ഉപഭോഗം പ്രോത്സാഹിപ്പിച്ചിട്ടില്ലെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. സർക്കാർ പ്രോത്സാഹിപ്പിച്ചിരുന്നെങ്കിൽ ഉപഭോഗം കൂടേണ്ടതാണ്. മദ്യ വില്പന ക്രമാതീതമായി കുറഞ്ഞുവരുന്നു എന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മറ്റു ലഹരി വസ്തുക്കളുടെ ഇടപെടലും ഗൗരവം ഉള്ളതാണ്. കേരളത്തിന്റെ സാമൂഹികാന്തരീക്ഷം നോക്കിയാണ് മദ്യ നയം നിശ്ചയിച്ചത്. ചില ഇളവുകൾ ആവശ്യപ്പെട്ടിരുന്നു. അനുവദിക്കാവുന്നത് മാത്രമാണ് ഇളവായി നൽകിയത്. എക്സൈസ് വകുപ്പ് എൻഫോഴ്സ്മെന്റിൽ നേട്ടം ഉണ്ടായി. എൻ.ഡി.പി.എസ് കേസുകൾ വർധിച്ചു. ഇന്ത്യയിൽ ഏറ്റവും അധികം ശിക്ഷ നിരക്കും കേരളത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.

അതിദാരിദ്ര്യ നിർമ്മാർജ്ജനം സർക്കാരിൻറെ അഭിമാന നേട്ടം. രണ്ടാംഘട്ടത്തിന്റെ വിശദമായ മാർഗരേഖ തയ്യാറായിക്കഴിഞ്ഞു. തുടർ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോകുന്നു. രണ്ടു പ്രധാന വകുപ്പുകളുടെ പ്രോഗസ് റിപ്പോർട്ട്‌ ജനങ്ങളുടെ മുന്നിൽ പറയാൻ ആഗ്രഹിക്കുന്നു. മാലിന്യമുക്ത നവകേരളം സർക്കാർ ഏറ്റെടുത്ത വലിയ ലക്ഷ്യം.നിർണ്ണായക ചുവട് വെയ് വെയ്പ് നടത്താൻ സാധിച്ചു. മാലിന്യമുക്ത കേരളത്തിന്റെ പ്രയാസമേറിയ ഘട്ടം കഴിഞ്ഞു. വളരെ എളുപ്പത്തിൽ ലക്ഷ്യം കൈവരിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ക്ഷേമ പെൻഷൻ വർദ്ധനവുണ്ടാകുമോ എന്ന് ചോദ്യത്തിന് മറുപടി പറയേണ്ടത് ധനമന്ത്രി. 2000 ആയിട്ടുണ്ട്. കേരളം ഒരു കാലത്തും നേരിട്ടിട്ടില്ലാത്ത കേന്ദ്ര വൈരാഗ്യം അനുഭവിച്ച കാലമാണ്. എല്ലാവരും,മാധ്യമങ്ങൾ ഉൾപ്പടെ അംഗീകരിച്ചതാണല്ലോ. ആമയുടെ പടം വെച്ച് എല്ലാവരും എഡിറ്റോറിയൽ എഴുതിയില്ലേ. അങ്ങനൊരു കാലത്താണ് 400 രൂപ വർദ്ധിപ്പിച്ചു 2000 ആക്കിയത്. ഈ സർക്കാർ അല്ലായിരുന്നെങ്കിൽ പെൻഷന്റെ അവസ്ഥ എന്താകുമായിരുന്നോ. കേന്ദ്രം ശ്വാസം മുട്ടിച്ചില്ലായിരുന്നെങ്കിൽ കേരളം എവിടെ എത്തിയേനെ.

ഡാറ്റ ചോർച്ചയിൽ സർക്കാരിന്റെ സന്ദേശം അയച്ചാൽ ലീക്ക് ആയെന്നു പറയുന്നത് എങ്ങനെ. മറ്റേതെങ്കിലും ആളുകൾ ഉപയോഗിച്ചാൽ ലീക്ക് ആണ്. മുൻപ് സ്പ്രിംഗ്ലർ പറഞ്ഞത് കേട്ടില്ലേ. തിരഞ്ഞെടുപ്പ് ആയതു കൊണ്ട് ഉയർത്തുന്നതാണ്. പ്രധാനമന്ത്രിയുടെ മൻ കി ബാത്തിന്റെ സന്ദേശങ്ങൾ. ഇ മെയിൽ വഴി എനിക്ക് കിട്ടാറുണ്ട്. അതിനെ ആരും ചോദ്യം ചെയ്യുന്നില്ല. ഇരട്ടത്താപ്പ് അല്ലേ കാണിക്കുന്നത്. രാഷ്ട്രീയ കാര്യങ്ങൾ അറിയിച്ചാൽ തെറ്റ് ആണ്. പക്ഷെ സർക്കാർ കാര്യങ്ങൾ ജനങ്ങളെ അറിയിക്കുന്നതിൽ എന്താണ് തെറ്റെന്നും മന്ത്രി ചോദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...