അപകടക്കെണിയായി പത്തനംതിട്ട നഗരഹൃദയം ; സിവില്‍ സ്റ്റേഷന് മുന്‍വശം ഇന്റര്‍ലോക്ക് കട്ടകള്‍ ഇളകിമാറി കുഴികള്‍ രൂപപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ഗാന്ധി സ്ക്വയര്‍ മുതല്‍ സിവില്‍ സ്റ്റേഷന്‍ വരെയുള്ള റോഡിലെ ഇന്റര്‍ലോക്ക് കട്ടകള്‍ ഇളകിമാറിയത് അപകടക്കെണിയായി മാറുന്നു. വാഹനങ്ങള്‍ കയറിയിറങ്ങി കട്ടകള്‍ ഇളക്കി മാറിയതോടെ പലയിടത്തായി കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. നഗരത്തില്‍ ഏറെ തിരക്കുള്ള ഈ റോഡില്‍ കുഴികളില്‍ ചാടി വേണം ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ പോകേണ്ടത്. പത്തനംതിട്ട കെ.എസ്.ആര്‍.റ്റി.സി ബസ്‌ സ്റ്റാന്റ് ഭാഗത്ത് നിന്നും ജനറല്‍ ആശുപത്രി റോഡില്‍ നിന്നും അബാന്‍ ടവര്‍ ഭാഗത്ത് നിന്നും അഴൂര്‍ ഭാഗത്ത് നിന്നുമുള്ള എല്ലാ വാഹനങ്ങളും ഇവിടെ എത്തിയാണ് വിവിധ റോഡുകളിലേക്ക് തിരിഞ്ഞു പോകുന്നത്.

പലപ്പോഴും ഇരുചക്ര വാഹന യാത്രക്കാര്‍ അപകടത്തില്‍പ്പെടാതെ രക്ഷപെടുന്നത് ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ്. വാഹനങ്ങള്‍ കയറിയിറങ്ങി ഇന്റര്‍ ലോക്ക് കട്ടകള്‍ പൊടിഞ്ഞു പോയതാണ് പലയിടത്തും കുഴികള്‍ രൂപപ്പെടാന്‍ പ്രധാന കാരണം.  ഇളകി മാറിയ ഭാഗങ്ങള്‍ പിന്നീട് അറ്റകുറ്റപ്പണികള്‍ നടത്തുവാനും അധികൃതര്‍ തയ്യാറായിട്ടില്ല. രാത്രിയിലാണ് ഏറെയും ബുദ്ധിമുട്ട് നേരിടുന്നത്. കുഴി അറിയാതെ ആളുകള്‍ ഇതില്‍ വീണ് അപകടം സംഭവിക്കുന്നതിനും സാധ്യത ഏറെയാണ്‌. നഗരത്തില്‍ ഏറ്റവും കൂടുതല്‍ തിരക്കുള്ള റോഡില്‍ ഇത്തരത്തില്‍ ഒരു അപകടക്കെണി ആരും കണ്ടമട്ടില്ല. റോഡിലെ കുഴിയില്‍ വീണ് ആര്‍ക്കെങ്കിലും അപകടം സംഭവിക്കുമ്പോള്‍ മാത്രമാകും അധികൃതര്‍ ഉറക്കമെഴുന്നേല്‍ക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....