Wednesday, April 24, 2024 4:15 pm

‘മരിച്ചപ്പോള്‍ പുണ്യാളനാണെന്നൊന്നും പറഞ്ഞാല്‍ ഞാന്‍ അംഗീകരിക്കില്ല – പിടി തോമസ് ദ്രോഹി’ : എം.എം മണി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : പി.ടി തോമസിനെ ദ്രോഹിയെന്ന് വിളിച്ച്‌ മുന്‍ വൈദ്യുതിവകുപ്പ് മന്ത്രി എം.എം മണി. സിപിഎമ്മിനെ ഏറ്റവും കൂടുതല്‍ ദ്രോഹിച്ച വ്യക്തിയാണ് പി.ടി തോമസെന്നും തനിക്കെതിരെ കള്ളക്കേസുണ്ടാക്കാന്‍ മുന്‍പന്തിയില്‍ നിന്നയാളാണ് പി.ടിയെന്നും മണി വിമര്‍ശിച്ചു. ഇടുക്കി ജില്ലാ സമ്മേളനത്തിന്‍റെ സമാപന ചടങ്ങിലായിരുന്നു എം.എം മണിയുടെ പരാമര്‍ശം.’പി.ടി തോമസ് മരിച്ചു. മരിക്കുമ്പോള്‍ ആരും ഖേദം പ്രകടിപ്പിക്കും. അക്കാര്യത്തില്‍ തര്‍ക്കമില്ല… മരിക്കുമ്പോള്‍ ഖേദം പ്രകടിപ്പിക്കുന്നത് ഒരു മര്യാദ മാത്രമാണ്. എറണാകുളത്തുവെച്ച്‌ സൈമണ്‍ ബ്രിട്ടോ അടക്കമുള്ളവരെ ദ്രോഹിച്ചതിലെല്ലാം പിന്നില്‍ തോമസിന് പങ്കുണ്ട്.

മരിച്ച്‌ കിടന്നാലും ഞങ്ങള്‍ക്ക് പറയാനുള്ളത് പറയും. ആരോടും പറയും. ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പിടി തോമസുമെല്ലാം ചേര്‍ന്നാണ് എനിക്കെതിരെ കള്ളക്കേസ് ഉണ്ടാക്കിയത്. എന്നിട്ട് ഇപ്പോള്‍ മരിച്ചപ്പോള്‍ പുണ്യാളനാണെന്നൊന്നും പറഞ്ഞാല്‍ ഞാന്‍ അംഗീകരിക്കില്ല. പൊതുപ്രവര്‍ത്തകനാകുമ്പോള്‍ മരിച്ചാലും ജീവിച്ചിരിക്കുമ്പോള്‍ ചെയ്യുന്ന ദ്രോഹം അനിവാര്യമായി ചര്‍ച്ച ചെയ്യും’ എം.എം മണി പറഞ്ഞു. മാധവ് ഗാഡ്ഗിലും കസ്തൂരിരംഗനും കൊണ്ടുവന്ന് ഇടുക്കിയെ ദ്രോഹിച്ചയാളാണ് പിടിയെന്നും അങ്ങനെയുള്ളയാളെ ഇപ്പോള്‍ പുണ്യാളനാണെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാകില്ലെന്നും മണി കുറ്റപ്പെടുത്തി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അന്വേഷണത്തിനായി പണം കൈമാറാന്‍ ഒരു ഏജന്‍സിയും ആവശ്യപ്പെടില്ല ; തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ്‌

0
തിരുവനന്തപുരം: അന്വേഷണ ഏജന്‍സികളെന്ന വ്യാജേന ഫോണില്‍ ബന്ധപ്പെട്ട് പണം തട്ടുന്ന രീതി...

20 സീറ്റിലും യുഡിഎഫ് വെന്നിക്കൊടി പാറിക്കും ; രമേശ് ചെന്നിത്തല

0
തിരുവനന്തപുരം : 39 ദിവസത്തെ പരസ്യ പ്രചാരണം ഇന്നു തീരുന്നതോടെ കേരളത്തിൽ...

ക്രൈസ്തവ സമൂഹത്തിന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ മുന്നണികള്‍ പുറം തിരിച്ചു നില്‍ക്കുന്നു : കെസിസി

0
തിരുവനന്തപുരം : ക്രൈസ്തവ സമൂഹത്തിന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ മുന്നണികള്‍ പുറം തിരിച്ചു...

പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് ; 41 ഡിഗ്രി വരെ വരെ താപനില ഉയരും

0
തിരുവനന്തപുരം: പാലക്കാട് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.ബുധനാഴ്ച...