മത്സരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ലെന്ന് എം മുകേഷ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം: മത്സരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ലെന്ന് എം മുകേഷ്. സിനിമയിലും രാഷ്ട്രീയത്തലും താൻ ചാൻസ് ചോദിച്ച് എങ്ങും പോയിട്ടില്ലെന്നും മുകേഷ് പറഞ്ഞു. പാർട്ടി എന്ത് തീരുമാനിക്കുന്നോ അത് അനുസരിച്ച് നടക്കും. അതാണ് രീതി. ഇറങ്ങി പോകുമ്പോൾ അഭിമാനത്തോട് കൂടിയാണ് പോകുന്നത്. എസ്. ജയമോഹൻ വിജയിക്കുമെന്നും കൊല്ലത്തെ വികസനത്തിന് ജനം വോട്ട് ചെയ്യുമെന്നും മുകേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. കൊല്ലത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം മത്സരിക്കുന്ന അഞ്ച് സീറ്റുകളിൽ സ്ഥാനാർത്ഥികളെ തീരുമാനിച്ചു. കൊല്ലം മണ്ഡലത്തിൽ മുകേഷിന് സീറ്റില്ല.

ആക്ടിംഗ് ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ കൊല്ലത്ത് മത്സരിക്കും. മൂന്ന് സിറ്റിംഗ് എംഎൽഎമാരെ മത്സരിപ്പിക്കാനാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലെ ധാരണ. കൊട്ടാരക്കരയിൽ കെ.എൻ.ബാലഗോപാലും ഇരവിപുരത്ത് എം. നൗഷാദും ചവറയിൽ സുജിത്ത് വിജയൻ പിള്ളയും വീണ്ടും മത്സരിക്കും. കുണ്ടറയിൽ ജില്ലാ കമ്മിറ്റി അംഗം എസ്.എൽ.സജികുമാറാണ് സ്ഥാനാർത്ഥി. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലെ നിർദ്ദേശം സംസ്ഥാന കമ്മിറ്റിക്ക് സമർപ്പിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....