Monday, May 27, 2024 10:54 am

എം ശിവശങ്കറിന്റെ അറസ്റ്റിന് തടസങ്ങളില്ലെന്ന് എന്‍ഐഎയ്ക്ക് നിയമോപദേശം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിന്റെ അറസ്റ്റിന് തടസങ്ങളില്ലെന്ന് എന്‍ഐഎയ്ക്ക് നിയമോപദേശം. യുഎപിഎ സെക്ഷന്‍ 15 നിലനില്‍ക്കുമോയെന്നതില്‍ ഹൈക്കോടതി വിധി വന്ന ശേഷം നടപടി സ്വീകരിക്കാം. സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന് പങ്കുണ്ടെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. സ്വര്‍ണക്കടത്ത്, ഡോളര്‍കടത്ത്, കള്ളപ്പണക്കേസുകളില്‍ ഇ ഡിയും കസ്റ്റംസും കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയിട്ടും എന്‍ഐഎ മാത്രം തീരുമാനം എടുത്തിരുന്നില്ല.

യുഎപിഎ നിലനില്‍ക്കുമോയെന്ന ആശങ്കയുള്ളതിനാലായിരുന്നു മെല്ലെപ്പോക്ക്.
സ്വര്‍ണക്കടത്തില്‍ യുഎപിഎ 15ാം വകുപ്പ് ചുമത്തിയതിനെതിരെ മുന്‍പ് അറസ്റ്റിലായ പ്രതികളാണ് ഹൈക്കോടതിയെ സമീപിച്ചത്. സ്വര്‍ണക്കടത്തിലല്ല, കള്ളനോട്ട് കേസിലാണ് ഈ വകുപ്പ് ബാധകമെന്നാണ് പ്രതികളുടെ വാദം. ഇതോടെ കേസില്‍ അന്വേഷണ സംഘം പ്രതിരോധത്തിലായി. എന്നാല്‍ വകുപ്പ് നിലില്‍ക്കുമെന്ന് ഹൈക്കോടതി വിധിച്ചാല്‍ ശിവശങ്കറിന്റെ അറസ്റ്റ് എന്‍ഐഎ രേഖപ്പെടുത്തും. രാജ്യദ്രോഹ കേസ് കൂടുതല്‍ ബലപ്പെടുകയും ചെയ്യും.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ്രമാടം പഞ്ചായത്തിൽ പകർച്ചപ്പനി വ്യാപകമാകുന്നു

0
പ്രമാടം : പ്രമാടം പഞ്ചായത്തിൽ പകർച്ചപ്പനി വ്യാപകമാകുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പനി...

ആനസവാരി ഇല്ല, സമയക്രമത്തിൽ മാറ്റവും ; കോന്നി ആനത്താവളത്തിലെ സഞ്ചാരികളുടെ എണ്ണം കുറഞ്ഞു

0
കോന്നി : ആനസവാരി നിറുത്തിയതും പ്രവേശനത്തിനുള്ള സമയക്രമത്തിൽ മാറ്റം വരുത്തിയതും കോന്നി...

0
പുരാതനമായ റാന്നി വൈക്കം കേളംമുറിയിൽ കുടുംബത്തിൻ്റെ പ്രഥമ കുടുംബയോഗം ഇന്ന് ...

വനംവകുപ്പിന്‍റെ നേതൃത്വത്തിൽ നടന്ന കാട്ടാന സെൻസസ് പൂർത്തിയായി

0
കോന്നി : വനം വകുപ്പിന്‍റെ നേതൃത്വത്തിൽ നടന്ന കാട്ടാന സെൻസസ് പൂർത്തിയായി....