തിരുവനന്തപുരം : എസ്എഫ്‌ഐയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി എം ശിവപ്രസാദിനെയും സെക്രട്ടറിയായി പി എസ് സഞ്ജീവിനെയും തിരഞ്ഞെടുത്തു. പി എം ആർഷോയ്ക്കും കെ അനുശ്രീക്കും പകരമാണ് പുതിയ നേതൃത്വം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ അവസാന ദിവസമാണ് ഇവരെ തിരഞ്ഞെടുത്തത്. സംഘടനയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ് എം ശിവപ്രസാദ്. പി എസ് സഞ്ജീവ് കണ്ണൂർ ജില്ലാ സെക്രട്ടറിയാണ്. പി എം ആര്‍ഷോയും അനുശ്രീയും ഭാരവാഹികളായിരുന്ന കാലം നിരവധി വിവാദങ്ങളിലൂടെയാണ് എസ്എഫ്‌ഐ കടന്നുപോയത്. ആര്‍ഷോക്കെതിരെ വ്യക്തിപരമായും ആരോപണങ്ങള്‍ ഉയര്‍ന്നത് തിരിച്ചടിയായി. റാഗിങ് അടക്കം ഉയര്‍ന്ന വിവാദങ്ങളെ നേരിടുന്നതില്‍ എസ്എഫ്‌ഐ നേതൃത്വത്തിന് വീഴ്ച സംഭവിച്ചതായി സിപിഎം നേരത്തെ വിലയിരുത്തിയിരുന്നു. ഭാരവാഹികളുടെ പ്രായപരിധി 27 വയസ്സ് എന്ന നിലയിലും നേരത്തെ തീരുമാനമുണ്ടായിരുന്നു. ഇതിന്റെ എല്ലാം പശ്ചാത്തലത്തിലാണ് പുതിയ നേതൃത്വത്തെ പരീക്ഷിക്കാനുള്ള നീക്കം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























