വിഴിഞ്ഞം വിഷയത്തിൽ പാർട്ടിയിൽ ഭിന്നാഭിപ്രായമില്ലെന്ന് എം സ്വരാജ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വിഴിഞ്ഞം വിഷയത്തിൽ പാർട്ടിയിൽ ഭിന്നാഭിപ്രായമില്ലെന്ന് സിപിഎം നേതാവ് എം സ്വരാജ്. ഓരോ നേതാക്കൾ അവരുടെ ശൈലിയിൽ കാര്യങ്ങൾ വിശദീകരിക്കുന്നുവെന്നേ ഉള്ളൂ. പാർട്ടി ഇക്കാര്യത്തിലുള്ള നിലപാട് വിശദീകരിച്ചിട്ടുണ്ട്. വിഴിഞ്ഞം വിഷയവുമായി ബന്ധപ്പെട്ട നേതാക്കളുടെ പ്രതികരണത്തിൽ വിശദീകരണം നേതാക്കളോട് തന്നെ ചോദിക്കണമെന്നും സ്വരാജ് പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സ്വരാജ്. ദേശാഭിമാനിയിലെ ലേഖനത്തെ ഇപ്പോൾ കാര്യമാക്കേണ്ടതില്ല. ലേഖകൻ വ്യക്തമായ സോഴ്സ് അവലംബിച്ചാകും റിപ്പോർട്ട് തയ്യാറാക്കുന്നത്. ദേശാഭിമാനിക്കെതിരായ മുഖ്യമന്ത്രിയുടെ വിമർശനം അദ്ദേഹത്തിന് തന്നെ തിരിച്ചടിയാണെന്നും സ്വരാജ് പറഞ്ഞു.

ആലപ്പുഴയിലെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിലും സ്വരാജ് പ്രതികരിച്ചു. രക്ഷാപ്രവർത്തന കേസിൽ എം ആർ അജിത് കുമാറിനെതിരായ നടപടിയെ പറ്റി അറിയില്ലെന്ന് സ്വരാജ് പറഞ്ഞു. മന്ത്രിക്കെതിരെ കറുത്ത തൂവാല കാണിച്ചതിന് ആറ് പേരെ വെടിവച്ചു കൊന്ന ചരിത്രം ഉണ്ട്. ഇപ്പോഴുള്ള വിഷയം വിവാദമാക്കുന്നത് ഓർമകളോടുള്ള വെല്ലുവിളിയാണെന്നും സ്വരാജ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം : ഡിസിസി അംഗം ചെന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി ;...

0
തിരുവനന്തപുരം: ശ്രീകാര്യത്ത് മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചെന്തി അനിലിന്റെ...

രാഷ്ട്രീയ വിശദീകരണ യോഗത്തിന് ഇന്ന് തുടക്കം ; വിമർശനങ്ങൾക്ക് മറുപടിനൽകാൻ പിണറായി നേരിട്ടെത്തും

0
കണ്ണൂര്‍ : നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പയ്യന്നൂരിലും തളിപ്പറമ്പിലും പിണറായി...

മൂന്നാം മുന്നണിക്ക് നീക്കം ; സി.ജെ.പി.യും ഡി.എം.കെ.യും ആം ആദ്മിയും ഒന്നിക്കുമെന്ന് സൂചന

0
ചെന്നൈ : നീറ്റ് സമരത്തിലൂടെ ശ്രദ്ധ നേടിയ കോക്രോച്ച് ജനതാ പാർട്ടിയും...

ഇ.ഡി ആക്രമണക്കേസ് : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ പ്രതികൾ

0
തിരുവനന്തപുരം : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ ഇ.ഡി ആക്രമണക്കേസിലെ...