മൂന്നംഗ കുടുംബത്തെ കാണാനില്ലെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പാലക്കാട് വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ നാല് ദിവസമായി കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ. വാണിയംകുളം കൃഷ്ണകൃപ വീട്ടിൽ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയാണ് കാണാനില്ലെന്ന് ബന്ധുക്കൾ പറയുന്നത്. ബന്ധുക്കളുടെ പരാതിയില്‍ ഷൊർണൂർ പോലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു. ഇവരുടെ വാണിയംകുളത്തുള്ള വീട് കഴിഞ്ഞ നാല് ദിവസമായി പൂട്ടിയിട്ട നിലയിലാണ്. ബന്ധുക്കൾ ഇവരുടെ ഫോണുകളിൽ വിളിച്ചു കിട്ടാതെ ആയതോടെ അയൽക്കാരെ വിവരമറിയിക്കുകയായിരുന്നു.

വ്യാഴാഴ്ച പുലർച്ചെ ഇവരുടെ പിക്കപ്പ് വാഹനം വീട്ടിൽ നിന്നും പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ആ വാഹനത്തിൽ മൂന്നുപേരും പോയതായാണ് സംശയിക്കുന്നത്. പോലീസ് സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചും അന്വേഷിച്ചുവരികയാണ്. ഇവരുടെ കൈവശമുള്ള മൊബൈൽ ഫോണുകൾ എല്ലാം സ്വിച്ച് ഓഫ് ആണ്. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ വീട് സ്ഥിതി ചെയ്യുന്ന പനയൂർ തന്നെയാണ് അവസാന ലൊക്കേഷൻ കാണുന്നതെന്ന് പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം : ഡിസിസി അംഗം ചെന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി ;...

0
തിരുവനന്തപുരം: ശ്രീകാര്യത്ത് മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചെന്തി അനിലിന്റെ...

രാഷ്ട്രീയ വിശദീകരണ യോഗത്തിന് ഇന്ന് തുടക്കം ; വിമർശനങ്ങൾക്ക് മറുപടിനൽകാൻ പിണറായി നേരിട്ടെത്തും

0
കണ്ണൂര്‍ : നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പയ്യന്നൂരിലും തളിപ്പറമ്പിലും പിണറായി...

മൂന്നാം മുന്നണിക്ക് നീക്കം ; സി.ജെ.പി.യും ഡി.എം.കെ.യും ആം ആദ്മിയും ഒന്നിക്കുമെന്ന് സൂചന

0
ചെന്നൈ : നീറ്റ് സമരത്തിലൂടെ ശ്രദ്ധ നേടിയ കോക്രോച്ച് ജനതാ പാർട്ടിയും...

ഇ.ഡി ആക്രമണക്കേസ് : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ പ്രതികൾ

0
തിരുവനന്തപുരം : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ ഇ.ഡി ആക്രമണക്കേസിലെ...