എം.ടി. വാദിച്ചത് രാഷ്ട്രീയ സംശുദ്ധതയ്ക്കും മൂല്യങ്ങൾക്കും വേണ്ടി ; ബിനോയ് വിശ്വം

For full experience, Download our mobile application:
Get it on Google Play

തിരൂർ : രാഷ്ട്രീയ മൂല്യച്യുതിയെപ്പറ്റിയുള്ള കേരളീയന്റെ ഉത്കണ്ഠയാണ് എം.ടി. വാസുദേവൻ നായരുടെ വാക്കുകളെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അതിനെ ആ അർഥത്തിൽ കേരളം കാണും. രാഷ്ട്രീയത്തിന്റെ പൊതു അവസ്ഥയെക്കുറിച്ച് വ്യഥകൊള്ളുന്ന പ്രബുദ്ധമനസ്സിന്റെ ശബ്ദമാണ് അതിലൂടെ കേട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയത്തിലെ സംശുദ്ധതയ്ക്കും മൂല്യങ്ങൾക്കും വേണ്ടിയാണ് എം.ടി. വാദിച്ചത്. രാഷ്ട്രീയം മൂല്യങ്ങളെ മറക്കാൻ പാടില്ല. എം.ടി.യുടെ വാക്കുകൾക്കും വീക്ഷണങ്ങൾക്കും അതിന്റേതായ പ്രാധാന്യമുണ്ട്.

ആ നിലയ്ക്കുതന്നെ എല്ലാവരും കാണും, ഉൾക്കൊള്ളാൻ ശ്രമിക്കും. എം.ടി.യെ ബഹുമാനിക്കാത്ത സി.പി.ഐ. ഇല്ല, സി.പി.എം. ഇല്ല, ഒരു പാർട്ടിയുമില്ല. എം.ടി.യുടെ വാക്കുകൾക്ക് കക്ഷിരാഷ്ട്രീയത്തിന്റെ നിറം കൊടുക്കേണ്ടതില്ല. എം.ടി.യുടെ വാക്കുകളെക്കുറിച്ച് സി.പി.എം. എന്തുപറയുന്നു, സി.പി.ഐ. എന്തുപറയുന്നു എന്നല്ല കേരളം എങ്ങനെ കാണുന്നുവെന്നാണറിയേണ്ടതെന്നും അദ്ദേഹം തിരൂരിൽ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ് നേതൃത്വം നൽകുന്ന പുതിയ രാഷ്ട്രീയ മുന്നണിക്ക് ‘മതേതര സാമൂഹികനീതി വിജയ സഖ്യം’ എന്ന്...

0
ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് നേതൃത്വം നൽകുന്ന...

പേരിൽ ഒരു ‘f’ കൂടിപ്പോയി ; ശാസ്ത്രജ്ഞനും ഭാരതരത്ന ജേതാവുമായ സിഎൻആർ റാവുവിന് ഹിയറിങ്ങിന്...

0
ബെം​ഗളൂരു: പ്രമുഖ ശാസ്ത്രജ്ഞനും ഭാരതരത്ന ജേതാവുമായ പ്രൊഫ. സി.എൻ.ആർ. റാവുവിന്...

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കാം

0
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക്...

പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ ജില്ലയില്‍ അദാലത്ത് നടത്തി

0
പത്തനംതിട്ട : സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ ജില്ലയില്‍ അദാലത്ത് നടത്തി....