545 ഭക്ഷണശാലകളില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു ; മന്ത്രി എം.വി.ഗോവിന്ദന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സംസ്ഥാനത്ത് നഗരസഭാ പരിധിയിലെ 3599 ഭക്ഷണശാലകളില്‍ നഗരസഭ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 545 ഭക്ഷണശാലകളില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തുവെന്ന് മന്ത്രി എം.വി.ഗോവിന്ദന്‍ അറിയിച്ചു. സംസ്ഥാനത്തുടനീളം പഞ്ചായത്തുകളിലും നഗരസഭകളിലും ആരോഗ്യ വകുപ്പുമായി ചേര്‍ന്നു നടത്തിയ സംയുക്ത പരിശോധനയിലാണ് പഴകിയ ഭക്ഷണം കണ്ടെത്തിയത്. 1613 ഭക്ഷണശാലകള്‍ക്ക് നോട്ടീസ് നല്‍കി. 627 ഭക്ഷണശാലകള്‍ക്ക് പിഴ ചുമത്തി. 19,03,020 രൂപയാണ് പിഴ ചുമത്തിയത്. അഞ്ച് ഭക്ഷണശാലകളുടെ ലൈസന്‍സ് റദ്ദാക്കി. 92 ഭക്ഷണശാലകള്‍ പരിശോധന സമയത്ത് തന്നെ അടപ്പിച്ചു. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചുവന്നിരുന്ന 131 ഭക്ഷണശാലകള്‍ക്കെതിരെ നടപടി സ്വീകരിച്ചു.

പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു നശിപ്പിക്കുകയും ലൈസന്‍സില്ലാത്ത സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. ഉപയോഗശൂന്യമായ ഭക്ഷണസാധനങ്ങള്‍, പഴകിയ എണ്ണ എന്നിവ പിടിച്ചെടുത്തു നശിപ്പിച്ചു. ഹാനികരമായ ആഹാര സാധനങ്ങള്‍ വില്‍പ്പന നടത്തിയ ഭക്ഷണശാലകളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കുകയും ചെയ്തു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഭക്ഷണം പാകം ചെയ്തും അല്ലാതെയും വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് തുടര്‍ പരിശോധനകള്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീഡിയോ വഴി പറയാതെ പകൽ പാർലമെന്റിൽ വന്ന് സംസാരിക്കൂ ; മോദിയെ വിമർശിച്ച് ...

0
ന്യൂഡൽഹി : പരീക്ഷ ക്രമക്കേടുകളുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി പാർലമെന്റിൽ സംസാരിക്കാൻ...

‘ഹാപ്പി ലോങ് ലൈഫ്’ വെട്ടി സര്‍ക്കാര്‍

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ കാന്‍സര്‍ രോഗികള്‍ക്ക് നല്‍കിയിരുന്ന സൗജന്യയാത്ര 'ഹാപ്പി...

നീറ്റ് ചോദ്യപേപ്പർ ചോർച്ച : ഡൽഹിയിൽ എത്തി സമരത്തിന് പിന്തുണ നൽകും ; റോജി...

0
കൊച്ചി : നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി...

കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറായി സിജെപി

0
ന്യൂഡൽഹി : കേന്ദ്ര സർക്കാരും കോക്ക്റോച്ച് ജനതാ പാർട്ടി പ്രതിനിധികളും...