പ്രധാനമന്ത്രിയുടെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസം​ഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ സിപിഎം പരാതി നൽകിയെന്ന് എംഎ ബേബി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: പ്രധാനമന്ത്രിയുടെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസം​ഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ സിപിഎം പരാതി നൽകിയെന്ന് ദേശീയ ജനറൽ സെക്രട്ടറി എംഎ ബേബി. ഇന്നലെ പ്രധാനമന്ത്രി ദൂരദർശൻ ഉൾപ്പടെയുള്ള ഔദ്യോഗിക മാധ്യമങ്ങളെ ഉപയോഗിച്ച് നടത്തിയത് രാഷ്‌ട്രീയ പ്രചരണമാണെന്ന് എംഎ ബേബി പറഞ്ഞു. തമിഴ്നാട്, ബംഗാൾ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുകയാണ്. നഗ്നമായ പെരുമാറ്റച്ചട്ട ലംഘനമാണ് പ്രധാനമന്ത്രി നടത്തിയതെന്നും എംഎ ബേബി പറഞ്ഞു. വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിൻ്റെ പശ്ചാത്തലത്തിലായിരുന്നു മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്.

അധികാരത്തിൽ ഇരിക്കുന്ന പാർട്ടി ഔദ്യോഗിക മാധ്യമങ്ങളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രചരണം നടത്താൻ പാടില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ നരേന്ദ്രമോദിക്കും ബിജെപിക്കും അനുകൂലമായി പ്രവർത്തിക്കുകയാണ്. ന്യൂനപക്ഷ മതത്തിനെ ലക്ഷ്യംവെച്ചുള്ള സത്യവിരുദ്ധ പ്രചരണം ബംഗാളിൽ അമിത്ഷാ നടത്തി. സിപിഎം ജനറൽ സെക്രട്ടറി എന്ന നിലയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ഇതിന് മുൻപ് നൽകിയ പരാതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ അവഗണിക്കുകയാണ് ഉണ്ടായത്. ഈ ബിൽ ഇപ്പോൾ അവതരിപ്പിച്ചത് തന്നെ മാതൃകാ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണ്. ആഭാസകരമായാണ് പാർലമെൻ്റിലെ കാര്യങ്ങളെ ഇപ്പോൾ കൈകാര്യം ചെയ്യുന്നതെന്നും ബേബി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ആർടിസിയുടെ ലക്ഷ്വറി വോൾവോ വ്യാഴാഴ്ച മുതൽ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക്

0
തിരുവനന്തപുരം: ദീർഘദൂര ബസ് യാത്രയിൽ യാത്രക്കാരുടെ സൗകര്യത്തിന് കൂടുതൽ പ്രാധാന്യം...

കൊടുംചൂടിന് വിട; യുഎഇ ആകാശത്ത് ഓഗസ്റ്റ് 24ന് ‘സുഹൈൽ’ നക്ഷത്രം തെളിയും

0
ദുബായ്: മാസങ്ങളായി യുഎഇയെ പൊള്ളിച്ചുകൊണ്ടിരിക്കുന്ന വേനൽച്ചൂടിന് ആശ്വാസത്തിന്റെ സൂചനയായി സുഹൈൽ...

ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ എത്തിയതിനെ സ്വാഗതം ചെയ്ത്...

0
ഡൽഹി: ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ...

രാജ്യത്ത് പഞ്ചസാര വില കുതിക്കുന്നു

0
ന്യൂഡൽഹി : ഉത്സവ സീസണ്‍ അടുത്തുവരവെ രാജ്യത്ത് പഞ്ചസാര വില...