ജി സുധാകരന്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് എം എ ബേബി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ജി സുധാകരന്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. നിര്‍ണായകമായ തെരഞ്ഞെടുപ്പാണ് വരുന്നത്. അതില്‍ ജി സുധാകരന്റെ കഴിവും അനുഭവ സമ്പത്തുമെല്ലാം സിപിഐഎമ്മിനും ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും പ്രയോജനപ്പെടുന്ന വിധത്തില്‍ അദ്ദേഹം ഉപയോഗിക്കും എന്നാണ് തങ്ങളുടെ പ്രതീക്ഷ. അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് സിപിഐഎമ്മിന് പ്രയാസമുണ്ടാക്കുന്ന ഒന്നും ഉണ്ടാകില്ല എന്നാണ് കരുതുന്നതെന്നും എം എ ബേബി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

താന്‍ പാര്‍ട്ടിയിലേക്ക് കടന്നുവരുമ്പോള്‍ തന്റെ നേതൃ സ്ഥാനത്ത് ഉണ്ടായിരുന്ന ആളാണ് ജി സുധാകരന്‍. ചില പ്രയോഗങ്ങളിലുള്ള പരിഭവം അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രകടിപ്പിച്ചതാണ്. പാര്‍ട്ടിയിലെ മറ്റ് നേതാക്കന്മാരും താനും അടക്കം അദ്ദേഹത്തെ ബന്ധപ്പെടുന്നുണ്ടെന്നും എം എ ബേബി പറഞ്ഞു. മുതിര്‍ന്ന നേതാക്കന്മാര്‍ പാര്‍ട്ടിക്കും പ്രസ്ഥാനത്തിലും സഹായകരമായ നിലപാട് സ്വീകരിച്ചുപോകുകയാണ് ചെയ്യുന്നത്. ജി സുധാകരനും ആ നിലപാട് സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും എം എ ബേബി വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....