ഉന്നത നിലവാരത്തില്‍ മഠത്തുംചാല്‍ – മുക്കൂട്ടുതറ റോഡ് നിര്‍മ്മാണം പുരോഗമിക്കുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന റാന്നിയിലെ ബൃഹത്തായ ഒരു നിര്‍മ്മാണ പദ്ധതിയാണ് മഠത്തുംചാല്‍ – മുക്കൂട്ടുതറ റോഡ്. 43.7 കോടി രൂപ മുതല്‍ മുടക്കി നിര്‍മ്മിക്കുന്ന റോഡ് റാന്നിയുടെ പടിഞ്ഞാറന്‍ മേഖലയെ കിഴക്കന്‍ മേഖലയുമായി ബന്ധിപ്പിക്കുന്നതാണ്. കൊറ്റനാട്, അങ്ങാടി, പഴവങ്ങാടി, വെച്ചൂച്ചിറ പഞ്ചായത്തുകളിലൂടെയാണ് റോഡ് കടന്നു പോകുന്നത്.

മഠത്തുംചാലില്‍ നിന്നാരംഭിച്ച് അങ്ങാടി പേട്ട വരെയാണ് ഈ റോഡിന്റെ ആദ്യഭാഗം. റാന്നി ബ്രാഞ്ച് റോഡ്, ഇട്ടിയപ്പാറ ടൗണിലെ രണ്ട് ബൈപ്പാസുകള്‍, മന്ദമരുതി-വെച്ചൂച്ചിറ റോഡ്, വെച്ചൂച്ചിറ-കനകപ്പലം റോഡ്, വെച്ചൂച്ചിറ-ചാത്തന്‍തറ റോഡ്, ചാത്തന്‍തറ-മുക്കൂട്ടുതറ റോഡ് എന്നിവ ഇതില്‍ ഉള്‍പ്പെടും.

ഇതോടെ ഇട്ടിയപ്പാറ ടൗണിനോട് അനുബന്ധിച്ചുള്ള റോഡുകളും കിഴക്കന്‍ മലയോര മേഖലയിലെ പ്രധാന ടൗണുകളിലേക്കുള്ള റോഡുകളുടേയും ഉന്നതനിലവാരത്തിലുള്ള പുനരുദ്ധാരണം നടക്കും. പൊതുവേ യാത്രാക്ലേശം അനുഭവപ്പെടുന്ന ഈ മേഖലകളുടെ സമഗ്രവികസനത്തിന് ഇത് വഴിതെളിക്കും. റോഡിന്റെ ഇടുങ്ങിയ ഭാഗങ്ങള്‍ വീതികൂട്ടിയും വളവുകള്‍ നിവര്‍ത്തിയും സംരക്ഷണഭിത്തി കെട്ടിയുമാണു പുനരുദ്ധാരണം നടത്തുന്നത്. അഞ്ചു മീറ്റര്‍ വീതിയില്‍ ബിഎംബിസി നിലവാരത്തില്‍ ടാറിങ് നടത്തും. ആവശ്യമുള്ള സ്ഥലങ്ങളില്‍ റോഡരികില്‍ ഐറിഷ് ഡ്രെയിനുകളും ടൗണുകളില്‍ പൂട്ടുകട്ടകളും സ്ഥാപിക്കും. ബിഎംബിസി നിലവാരത്തില്‍ നിര്‍മ്മിക്കുന്ന റോഡിന്റെ ബിഎം നിര്‍മ്മാണം 98 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. രാജി മാത്യു കണ്‍സ്ട്രക്ഷന്‍സ് കമ്പനിക്കാണ് നിര്‍മ്മാണച്ചുമതല. റോഡിന്റെ വീതിക്കൂട്ടി ഉന്നതനിലവാരത്തിലാണ് പണികള്‍ പുരോഗമിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...

ഒറ്റ പരാതിയിൽ നൂറിലധികം വോട്ടുകൾ നീക്കം ചെയ്യാൻ ശ്രമം; ഉത്തരാഖണ്ഡിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന് ആക്ഷേപം

0
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നടക്കുന്ന എസ്‌ഐആര്‍ പ്രവര്‍ത്തനത്തില്‍ വ്യാപകമായി വോട്ട് വെട്ടി മാറ്റുന്നു...

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...