അട്ടപ്പാടി മധുകൊലക്കേസിലെ വിചാരണ : ഹൈക്കോടതി പരിഗണനക്ക് ശേഷം നടത്താമെന്ന ആവശ്യമുന്നയിക്കാൻ പ്രോസിക്യൂഷൻ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : അട്ടപ്പാടി മധുകൊലക്കേസിൽ വിചാരണ ഇന്ന് തുടരും. 25 മുതൽ 37 വരെയുളള സാക്ഷികളെ ആകും വിസ്തരിക്കുക. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന്‍റെ പേരിൽ വിചാരണക്കോടതി 12 പ്രതികളുടെ ജാമ്യം റദ്ദാക്കുകയും ഹൈക്കോടതി അതിന് സ്റ്റേ നൽകുകയും ചെയ്തിരുന്നു. ബുധനാഴ്ച വരെയാണ് നിലവിൽ ജാമ്യം റദ്ദാക്കിയ നടപടിക്കുള്ള സ്റ്റേ. ഇക്കാരണത്താൽ വിസ്താരം ബുധനാഴ്ചയ്ക്ക് ശേഷം നടത്താം എന്ന് പ്രോസിക്യൂഷൻ
ആവശ്യപ്പെടാനാണ് സാധ്യത.

കേസിൽ ആകെ 122 സാക്ഷികളാണ് ഉള്ളത്. ഇതിൽ 24 വരെയുള്ള സാക്ഷികളെയാണ് വിസ്തരിച്ചത്. ഇതുവരെ 13 പേർ കൂറുമാറിയിട്ടുണ്ട്. നേരത്തെ ഓഗസ്റ്റ് 31നകം വിചാരണ പൂർത്തിയാക്കണം എന്നായിരുന്നു വിചാരണക്കോടതിക്ക് ലഭിച്ച നിർദേശം. അതു സാധ്യമല്ലെന്നിരിക്കെ പുതിയ ഡെഡ് ലൈനും അടുത്ത ദിവസങ്ങളിൽ ഹൈക്കോടതി നൽകിയേക്കും

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...

ആദ്യ ഭാര്യ ജീവിച്ചിരിക്കെ വിവാഹമോചനമില്ലാതെ പുനർവിവാഹം: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അസം

0
​ഗുവാഹത്തി: അസമിൽ ആദ്യ വിവാഹ ബന്ധം നിയമപരമായി വേർപെടുത്താതെ രണ്ടാം വിവാഹത്തിലേക്ക്...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...