കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തന ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ച് മധുപാൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തന ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ച് മധുപാൽ. ഭരണമാറ്റത്തെത്തുടർന്നുണ്ടാകുന്ന സ്വാഭാവികമായ ഒരു നടപടിയാണിതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പ്രവർത്തന കാലയളവിൽ സാംസ്കാരിക ക്ഷേമനിധി ബോർഡിനെ കുറ്റമറ്റ രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞതായി മധുപാൽ അറിയിച്ചു. ക്ഷേമനിധി ബോർഡിൽ നിന്നും നൽകുന്ന ധനസഹായം ഉയർത്താൻ അദ്ദേഹത്തിന് സാധിച്ചു. 4000 രൂപയായിരുന്ന പെൻഷൻ 5000 രൂപയാക്കി വർദ്ധിപ്പിച്ചു.

1100 രൂപയായിരുന്ന കുടുംബ പെൻഷനും അവശതാ പെൻഷനും 500 രൂപ കൂട്ടി 1600 രൂപയാക്കി മാറ്റാനുള്ള സർക്കാർ ഉത്തരവ് നേടിയെടുക്കാൻ ബോർഡിന് കഴിഞ്ഞു. കഴിഞ്ഞ ഏപ്രിലിലെ കണക്കുകൾ പ്രകാരം 4600 പേർക്ക് 5000 രൂപ വീതമുള്ള പെൻഷനും, 375 പേർക്ക് കുടുംബ പെൻഷനും നൽകി വരുന്നുണ്ട്. ഈ ആനുകൂല്യങ്ങളെല്ലാം ബോർഡിന്റെ തനത് ഫണ്ടിൽ നിന്നുമാണ് നൽകുന്നത്. ഒരു സംവിധായകൻ കൂടിയായ മധുപാലിന്റെ സാന്നിധ്യം തിയേറ്ററുകളുമായി മികച്ച ആശയവിനിമയം നടത്തുന്നതിനും കാര്യങ്ങൾ കൂടുതൽ എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നതിനും സഹായിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. നാല് വർഷത്തെ സേവനത്തിന് ശേഷം ബോർഡിന്റെ വികസന പ്രവർത്തനങ്ങളിൽ കൃത്യമായ പുരോഗതി വരുത്താൻ കഴിഞ്ഞെന്ന സംതൃപ്തിയോടെയാണ് അദ്ദേഹം പടിയിറങ്ങുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായിക്കെതിരായ ഇഡി റിപ്പോർട്ടിൽ നിയമപരമായ വശങ്ങൾ പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കാനുള്ള അധികാരം പോലീസിനുണ്ടെന്ന്...

0
തിരുവനന്തപുരം: പിണറായിക്കെതിരായ ഇഡി റിപ്പോർട്ടിൽ നിയമപരമായ വശങ്ങൾ പരിശോധിച്ച് ഉചിതമായ തീരുമാനം...

കുറവൻകോണത്ത് നാലു നില കെട്ടിടത്തിലെ അനധികൃത നിർമ്മാണം തടഞ്ഞ് നഗരസഭ

0
തിരുവനന്തപുരം: അനധികൃത നിർമ്മാണങ്ങൾക്കെതിരെ തിരുവനന്തപുരം നഗരസഭ കർശന നടപടികൾ തുടരുകയാണ്....

ആയുസ്സും ആരോഗ്യവും അനുവദിച്ച് നൽകിയാൽ പിണറായി വിജയൻ കേരളത്തെ വീണ്ടും നയിക്കും : സജി...

0
ആലപ്പുഴ : പിണറായി വിജയന്റെ സത്യസന്ധതയെ വാഴ്ത്തിയും ഇ.ഡിയെ രൂക്ഷമായി വിമർശിച്ചും...

വിജയ് നേതൃത്വം നൽകുന്ന പുതിയ രാഷ്ട്രീയ മുന്നണിക്ക് ‘മതേതര സാമൂഹികനീതി വിജയ സഖ്യം’ എന്ന്...

0
ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് നേതൃത്വം നൽകുന്ന...