രാമനാട്ടുകരയിൽ പ്ലസ് ടു വിദ്യാർത്ഥിയെ കാണാനില്ല

For full experience, Download our mobile application:
Get it on Google Play

രാമനാട്ടുകര : കോഴിക്കോട് രാമനാട്ടുകരയിൽ പ്ലസ് ടു വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. രാമനാട്ടുകര സ്വദേശിയായ മുഹമ്മദ് സിനാൻ (17) എന്ന വിദ്യാർത്ഥിയെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്. പനപ്പുറം സ്വദേശികളായ സിദ്ദീഖ്-നാസിയ ദമ്പതികളുടെ മകനാണ് സിനാൻ. ഇന്നലെ രാവിലെ വീട്ടിൽ നിന്ന് കളിക്കാൻ ഇറങ്ങിയതായിരുന്നു വിദ്യാർത്ഥി. സാധാരണ മടങ്ങി വരാറുള്ള സമയം കഴിഞ്ഞിട്ടും കാണാതായതോടെ വീട്ടുകാർ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതേത്തുടർന്ന് ബന്ധുക്കൾ തേഞ്ഞിപ്പലം പോലീസിൽ പരാതി നൽകുകയായിരുന്നു.

മറ്റു സുഹൃത്തുക്കളോടൊപ്പം യാത്രകൾ പോകുന്ന സ്വഭാവം സിനാനില്ലാത്തതിനാൽ, വിദ്യാർത്ഥിയെ പെട്ടെന്ന് കാണാതായത് കുടുംബത്തെ വലിയ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. തേഞ്ഞിപ്പാലം പോലീസ് കേസെടുത്ത് കോഴിക്കോട്, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. വിവിധ കേന്ദ്രങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ചു വരികയാണ്. സിനാൻ കാണാതാകുമ്പോൾ വെളുത്ത ഷർട്ടും ഗ്രേ നിറത്തിലുള്ള പാന്റുമാണ് ധരിച്ചിരുന്നത്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ തേഞ്ഞിപ്പാലം പോലീസിനെയോ ബന്ധുക്കളെയോ അറിയിക്കാൻ നിർദേശം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലകറങ്ങി വീണ കുട്ടിയെ ഉപദ്രവിച്ചെന്ന പരാതി ; കണ്ണൂരിൽ വിവാദത്തിലായ അധ്യാപികയെ മാറ്റി

0
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ വിദ്യാര്‍ത്ഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപികയെ...

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...