കുളത്തുമണ്ണില്‍ പുലിയുടെ ആക്രമണം : രണ്ട് ആടുകളെ കൊന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കുളത്തുമണ്ണില്‍ പുലിയുടെ ആക്രമണത്തില്‍ രണ്ട് ആടുകള്‍ ചത്തു, ഒരാടിന് ഗുരുതരമായി പരിക്കേറ്റു. കുളത്തുമണ്‍ മഹാദേവ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മോഹനവിലാസം സന്തോഷിന്റെ ആടുകളെയാണ് കഴിഞ്ഞദിവസം  രാത്രിയില്‍ പുലി പിടികൂടിയത്. കൂടിനുള്ളില്‍ കയറി ആടുകളെ കൊല്ലുകയായിരുന്നു. കൂട്ടില്‍ ഉണ്ടായിരുന്ന മറ്റൊരാടിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. സംഭവം നടന്നതിന് സമീപം മുന്‍പും പുലിയുടെ സാന്നിധ്യം ഉണ്ടായിട്ടുള്ളതിനാല്‍ വനം വകുപ്പ് ഇവിടെ കൂട് സ്ഥാപിച്ച് ഇരയായി ആടിനെ കെട്ടിയിട്ടിരുന്നു. എന്നാല്‍ ഇതില്‍ കയറാതെ പുലി സന്തോഷിന്റെ ആട്ടിന്‍കൂട്ടില്‍ എത്തുകയും ആടുകളെ ആക്രമിച്ച് കൊല്ലുകയുമായിരുന്നു.

പാടം ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തീകരിച്ചു. കുളത്തുമണ്ണില്‍ തുടര്‍ച്ചയായി പുലിയുടെയും ആനയുടെയും സാന്നിധ്യം വര്‍ദ്ധിച്ചതോടെ ഭീതിയിലാണ് പ്രദേശവാസികള്‍. അരുവാപ്പുലം ഗ്രാമപഞ്ചായത്തില്‍ പാടം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ പല തവണ പുലിയുടെ ആക്രമണം ഉണ്ടാവുകയും നിരവധി വളര്‍ത്ത് മൃഗങ്ങളെ പുലി കൊല്ലുകയും ചെയ്തിരുന്നു. ഇതിന് സമീപ പ്രദേശമായ കൂടല്‍, ഇഞ്ചപ്പാറ, പാക്കണ്ടം മേഖലകളില്‍ നിന്നും വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ നിരവധി തവണ പുലി അകപ്പെടുകയും ചെയ്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ് നേതൃത്വം നൽകുന്ന പുതിയ രാഷ്ട്രീയ മുന്നണിക്ക് ‘മതേതര സാമൂഹികനീതി വിജയ സഖ്യം’ എന്ന്...

0
ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് നേതൃത്വം നൽകുന്ന...

പേരിൽ ഒരു ‘f’ കൂടിപ്പോയി ; ശാസ്ത്രജ്ഞനും ഭാരതരത്ന ജേതാവുമായ സിഎൻആർ റാവുവിന് ഹിയറിങ്ങിന്...

0
ബെം​ഗളൂരു: പ്രമുഖ ശാസ്ത്രജ്ഞനും ഭാരതരത്ന ജേതാവുമായ പ്രൊഫ. സി.എൻ.ആർ. റാവുവിന്...

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കാം

0
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക്...

പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ ജില്ലയില്‍ അദാലത്ത് നടത്തി

0
പത്തനംതിട്ട : സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ ജില്ലയില്‍ അദാലത്ത് നടത്തി....