ഗുജറാത്തി താലി കഴിക്കുന്ന മാധുരി ദീക്ഷിത് ; സന്തോഷം പങ്കുവെച്ച് താരം

For full experience, Download our mobile application:
Get it on Google Play

ആരാധകരുമായി വിശേഷങ്ങൾ പങ്കിടുന്നതിൽ വിട്ടുവീഴ്ച ചെയ്യാത്തയാളാണ് ബോളിവുഡ് നടി മാധുരി ദീക്ഷിത്. പ്രായം അമ്പതുകള്‍ കടന്നെങ്കിലും സ്‌റ്റൈലിലും സൗന്ദര്യത്തിലും മറ്റ് താരങ്ങള്‍ക്ക് മാധുരി ഇന്നുമൊരു വെല്ലുവിളിയാണ്. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരത്തിന്‍റെ പോസ്റ്റുകളൊക്കെ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ ഭക്ഷണവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റാണ് മാധുരി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കുന്നത്. ഗുജറാത്തി താലി കഴിക്കുന്നതിന്‍റെ സന്തോഷം ആണ് വീഡിയോയിലൂടെ താരം പങ്കുവെയ്ക്കുന്നത്.

ചപ്പാത്തി, പൂരി, ചോറ്, തൈര്, പച്ചക്കറികള്‍, അച്ചാര്‍ തുടങ്ങി വിഭവ സമൃദ്ധമായ താലിയാണ് താരം കഴിക്കുന്നത്. ദാല്‍ കറിയും മറ്റും തന്‍റെ പാത്രത്തിലേയ്ക്ക് വെയ്ക്കുന്ന മാധുരിയെ ആണ് വീഡിയോയില്‍ കാണുന്നത്. ഗുലാം ജാമും പ്ലേറ്റിന് അരികില്‍ ഇരിക്കുന്നതായി വീഡിയോയില്‍ കാണാം.’Food = Love’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ മാധുരി പങ്കുവെച്ചത്.

ഗുജറാത്തി താലി എന്ന ഹാഷ്ടാഗും താരം നല്‍കിയിരുന്നു. ഭക്ഷണത്തോടുള്ള താരത്തിന്‍റെ സ്നേഹം സൂചിപ്പിക്കുന്ന പോസ്റ്റിന് സ്നേഹം അറിയിക്കാന്‍ ആരാധകരും മറന്നില്ല. അടുത്തിടെ ഗുജറാത്തി താലി കഴിക്കുന്ന ചിത്രം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറും പങ്കുവെച്ചിരുന്നു. പതിമൂന്നോളം വിഭവങ്ങളുള്ള ​ഗുജറാത്തി താലിയാണ് താരവും കുടുംബവും കഴിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗഗൻയാൻ ദൗത്യം : ക്രൂ മൊഡ്യൂൾ സുരക്ഷിതമായി തിരിച്ചിറക്കാനുള്ള പാരച്യൂട്ട് പരീക്ഷണം വിജയകരമായി പൂർത്തിയായി

0
ന്യൂഡൽഹി : ഇന്ത്യയുടെ പ്രഥമ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാന് മുന്നോടിയായി,...

ഓസ്ട്രേലിയയുമായി സഹകരണം ശക്തമാക്കാൻ ഇന്ത്യ ; നരേന്ദ്രമോദിക്ക് ഒരുക്കിയത് വമ്പൻ സ്വീകരണം

0
ദില്ലി: ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാൻ ഇന്ത്യ. പ്രധാനമന്ത്രി...

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം : കാണാതായവർക്കായുള്ള തിരച്ചിൽ മൂന്നാം ദിവസം ; കാരണം കണ്ടെത്താനുള്ള...

0
മേപ്പാടി: വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ അഞ്ചു പേർക്കായി പ്രദേശത്ത്...

ഇറാൻ വൻ പ്രതിസന്ധിയിലേക്ക് ; ഗൾഫ് മുഴുവൻ കൈവിടുന്നു ; അവശേഷിച്ച പിന്തുണയും നഷ്ടം

0
ഖത്തർ: ഹോർമൂസിലെ പുതിയ ആക്രമണങ്ങൾക്ക് പിന്നാലെ ഗൾഫ് മേഖലയുടെ അവശേഷിക്കുന്ന പിന്തുണയും...