ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ ഗർഭഛിദ്രം വൈകുന്നത് സംബന്ധിച്ച ഹർജി തീർപ്പാക്കി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

ജബൽപൂർ : ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ ഗർഭഛിദ്രം വൈകുന്നത് സംബന്ധിച്ച ഹർജി തീർപ്പാക്കി മധ്യപ്രദേശ് ഹൈക്കോടതി. പീഡനത്തിന് ഇരയായ പെൺകുട്ടിയും മാതാപിതാക്കളും ഗർഭഛിദ്രത്തിന് സമ്മതം നൽകാൻ വിസമ്മതിക്കുന്നതിനെ തുടർന്ന് നാല് വിദഗ്ധ ഡോക്ടർമാരുടെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. 14 വയസുള്ള പെൺകുട്ടി ഗർഭവതിയായി തുടർന്നാൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളുൾപ്പെടെ വിശദീകരിച്ചിട്ടും ഗർഭഛിദ്രത്തിന് വിസമ്മതിക്കുകയാണ് കുടുംബം. കുട്ടിയുടെ ആരോഗ്യം പരിഗണിച്ചാണ് ഗർഭഛിദ്രത്തിന് സമ്മതിക്കാത്തതെന്നാണ് കുടുംബം പറയുന്നത്. ഇരയും അവളുടെ മാതാപിതാക്കളും ഗർഭഛിദ്രത്തിന് സമ്മതം നൽകുന്നില്ല എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ അവർ ഗർഭം തുടരാൻ ആഗ്രഹിക്കുന്നുവെന്ന് മനസിലാക്കുന്നു. ഈ ഹർജിയിൽ കൂടുതൽ ഉത്തരവുകൾ പുറപ്പെടുവിക്കേണ്ടതില്ല.

അവർക്ക് അങ്ങനെ ചെയ്യാൻ സ്വാതന്ത്ര്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് അമിത് സേത്ത് ആണ് വിധി പറഞ്ഞത്. ബലാഘട്ടിലെ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി ഏഴര മാസം ഗർഭിണിയാണ്. ഗർഭഛിദ്രം വൈകുന്നത് സംബന്ധിച്ച് ജൂൺ 5 ന് കോടതി സ്വന്തം നിലയിൽ ഹർജി ആരംഭിക്കുകയും സംസ്ഥാന സർക്കാരിൽ നിന്ന് വിശദമായ റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു. ഏത് സാഹചര്യത്തിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭഛിദ്രത്തിന് ഇത്രയും കാലതാമസം നേരിട്ടത് എന്നതിനെക്കുറിച്ചുള്ള ആവശ്യമായ എല്ലാ വിശദാംശങ്ങളും കേസ് ഡയറിയും സഹിതമുള്ള ഒരു റിപ്പോർട്ട് കോടതി സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...