ഉംറ കർമം പൂർത്തിയാക്കി മടങ്ങവെ മധ്യപ്രദേശ് സ്വദേശി സൗദി അറേബ്യയിൽ മരിച്ചു

For full experience, Download our mobile application:
Get it on Google Play

റിയാദ് : ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന ഉംറ കർമം പൂർത്തിയാക്കി മടങ്ങവെ മധ്യപ്രദേശ് സ്വദേശി സൗദി അറേബ്യയിൽ മരിച്ചു. മധ്യപ്രദേശ് ലാൽപ്പുര സ്വദേശി യാക്കൂബ് ഖാൻ ചൗധരി (83) ആണ് അൽ ഖസീം പ്രവിശ്യയിലെ ബുഖേരിയയിൽ മരിച്ചത്. മക്കയിലെ ഉംറ കർമങ്ങൾക്ക് ശേഷം മദീന സന്ദർശനം കൂടി കഴിഞ്ഞ് റിയാദിലേക്ക് മടങ്ങുന്നതിനിടെയാണ് യാക്കൂബ് ഖാന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടൻ തന്നെ ബുഖേരിയ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹൃദയസ്തംഭനം മൂലം മരണം സംഭവിക്കുകയായിരുന്നു.

മരണവിവരമറിഞ്ഞതിനെ തുടർന്ന് ബുഖേരിയ പോലീസ് സ്റ്റേഷനിൽ നിന്നും ബുറൈദയിലെ ‘കനിവ്’ ജീവകാരുണ്യ വിഭാഗത്തെ വിവരമറിയിച്ചു. കനിവ് പ്രവർത്തകനും ബുഖേരിയ പ്രവാസി കൂട്ടായ്മ അംഗവുമായ സാജിദ് ചെങ്കളത്തിന്റെ നേതൃത്വത്തിൽ ആശുപത്രിയിലും പോലീസ് സ്റ്റേഷനിലുമുള്ള നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കി. ബുധനാഴ്ച അസർ നമസ്കാരത്തിന് ശേഷം ബുഖേരിയ അൽ സഹ്‌റ മസ്ജിദ് മഖ്ബറയിൽ ഖബറടക്കം നടത്തി. ഭാര്യ: അഖില ബീവി. മക്കൾ: ഇർഫാൻ ഖാൻ, ഫുർഖാൻ ഖാൻ, ജബ്റാൻ ഖാൻ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലകറങ്ങി വീണ കുട്ടിയെ ഉപദ്രവിച്ചെന്ന പരാതി ; കണ്ണൂരിൽ വിവാദത്തിലായ അധ്യാപികയെ മാറ്റി

0
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ വിദ്യാര്‍ത്ഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപികയെ...

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...