കോന്നിയിൽ മഹാ ശിവരാത്രി ആഘോഷം നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയിലെ വിവിധ മഹാദേവ ക്ഷേത്രങ്ങളിൽ ശിവരാത്രി ആഘോഷം നടന്നു. അതിപുരാതനമായ തേക്കുതോട് ആലുവാംകുടി മഹാദേവ ക്ഷേത്രത്തിൽ ആയിരങ്ങളാണ് ശിവരാത്രി മഹോത്സവത്തിൽ പങ്കെടുത്തത്. ക്ഷേത്രത്തിൽ നടന്ന ഘോഷയാത്രയിൽ നിരവധി ആളുകൾ പങ്കെടുത്തു. ഇരു കരകളിൽ നിന്നുള്ള ഘോഷയാത്ര ആലുവാംകുടി മൂന്ന് മുക്കിൽ നിന്നും ആരംഭിച്ച് ക്ഷേത്രത്തിൽ എത്തി ചേർന്നു. പോലീസ്, വനം വകുപ്പ്, ആരോഗ്യ വകുപ്പ്, അഗ്നിരക്ഷ സേന എന്നിവയുടെ സേവനവും ഒരുക്കിയിരുന്നു. കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലും ഭക്തിനിർഭരമായ ഘോഷയാത്ര നടന്നു.

വാദ്യ മേളങ്ങളോടെയും കെട്ടുരുപ്പടികളുടെയും അകമ്പടിയോടെ ആണ് കോന്നിയിലെ ക്ഷേത്രങ്ങളിൽ ശിവരാത്രി മഹോത്സവം നടന്നത്. ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി കോന്നി മുരിങ്ങമംഗലം മഹാദേവ ക്ഷേത്രത്തിൽ നടന്ന നാടക മത്സരവും ശ്രദ്ധേയമായി. കോന്നി ഇളകൊള്ളൂർ മഹാദേവ ക്ഷേത്രത്തിലും ഭക്തി നിർഭരമായ ഘോഷയാത്ര നടന്നു. വിവിധ കരകളിൽ നിന്നുമായി എത്തിയ കെട്ടുരുപടികൾ കോന്നി ഇളകൊള്ളൂർ മഹാദേവ ക്ഷേത്ര സന്നിധിയിൽ സംഗമിച്ചു. നിരവധി ഭക്ത ജനങ്ങൾ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി എം.വി. ഗോവിന്ദൻ

0
തിരുവനന്തപുരം: ഓണാഘോഷത്തിന്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം...

പാർസൽ ഡെലിവറിക്ക് പിന്നാലെ വീട്ടിലെ സ്വർണവുമായി കടന്നുകളഞ്ഞ ഡെലിവറി ജീവനക്കാരൻ പിടിയിൽ

0
ചണ്ഡിഗണ്ഡ്: ഹരിയാനയിലെ ഫരീദാബാദിൽ പാർസൽ ഡെലിവറിക്ക് പിന്നാലെ വീട്ടിലെ സ്വർണവുമായി കടന്നുകളഞ്ഞ...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്കു പോരായ്മ സംഭവിച്ചതായി കെ.കെ. രാഗേഷ്

0
കണ്ണൂർ: തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്കു പോരായ്മ സംഭവിച്ചതായി...