മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് പകരം വിബിജി റാം ജി പദ്ധതി : എന്താണ് വിബിജി റാം ജി പദ്ധതി ?

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അവസാനിച്ചു. ഇതിന് പകരമായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിബിജി റാം ജി പദ്ധതി പ്രാബല്യത്തില്‍ വന്നു. എന്നാല്‍ പുതിയ പദ്ധതിയുടെ കാര്‍ഡ് ലഭിക്കുന്നത് വരെ തൊഴിലുറപ്പ് പദ്ധതിയുടെ നിലവിലെ കാര്‍ഡിന്റെ പ്രാബല്യം തുടരും. പുതിയ കാര്‍ഡ് ലഭിക്കുന്നത് വരെ ഇ.കെ.വൈ.സി ചെയ്ത നിലവിലെ കാര്‍ഡുകള്‍ ഉപയോഗിക്കാമെന്ന കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ അറിയിപ്പിനെ തുടര്‍ന്നാണ് കാര്‍ഡുകളുടെ പ്രാബല്യം തുടരുന്നത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പ്രവര്‍ത്തി ദിനങ്ങള്‍ 100 ആയിരുന്നുവെങ്കില്‍ പുതിയ പദ്ധതി പ്രകാരം അത് 125 ആകും എന്നതാണ് ഏറ്റവും വലിയ സവിശേഷത. കേരളത്തില്‍ പുതിയ പദ്ധതിയിലൂടെ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ദിവസ വേതനം 401 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം പദ്ധതിക്ക് നല്‍കുന്ന കേന്ദ്ര വിഹിതം കുറച്ചിട്ടുമുണ്ട്.

നേരത്തെ 100 ശതമാനം കൂലി ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിച്ചിരുന്നു. എന്നാല്‍ ഇനി മുതല്‍ 60 ശതമാനം മാത്രമേ വഹിക്കുകയുള്ളൂ എന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ കേരളത്തില്‍ സ്വകാര്യ വ്യക്തികളുടെ കൃഷി ഭൂമിയില്‍ അവര്‍ ഭൂ നികുതി രസീത് സമര്‍പ്പിച്ച് അപേക്ഷിച്ചാല്‍ നിലമൊരുക്കല്‍, കാട് വെട്ടിത്തെളിക്കല്‍ തുടങ്ങിയ ജോലികള്‍ ചെയ്തിരുന്നു. എന്നാല്‍ വിബിജി റാം ജി പദ്ധതിയില്‍ സ്വകാര്യ വ്യക്തികളുടേതടക്കം കൃഷി ഭൂമിയിലെ ഭൂ വികസന ജോലികള്‍ അനുവദിക്കില്ല. ജല സംരക്ഷണ പ്രവര്‍ത്തികള്‍ മാത്രമേ ചെയ്യാനാകൂ. കൂടാതെ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിക്ക് കീഴില്‍ സ്വകാര്യ വ്യക്തികള്‍ക്ക് വീട് നിര്‍മ്മാണം പോലെയുള്ള പദ്ധതികള്‍ക്ക് അനുമതിയുണ്ട്. വിബിജി റാം ജി പദ്ധതിക്ക് കീഴില്‍ ചെയ്യാവുന്ന 318 പ്രവര്‍ത്തികളുടെ കരട് പട്ടിക കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്.

ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യം, ജീവനോപാധി അടിസ്ഥാന സൗകര്യം, ദുരന്ത നിവാരണം എന്നീ നാല് വിഭാഗങ്ങളിലാണ് പ്രവര്‍ത്തികള്‍ ചെയ്യേണ്ടത്. അങ്കണവാടി, ഗ്രാമീണ ആരോഗ്യ കേന്ദ്രം, വിശ്രമത്തിനായുള്ള പന്തല്‍, സര്‍ക്കാര്‍ സ്കൂളുകള്‍ക്കും മറ്റും ചുറ്റുമതിലോ ശുചിമുറികളോ നിര്‍മ്മിക്കല്‍, അല്ലെങ്കില്‍ അറ്റകുറ്റപ്പണികള്‍ എന്നിവ കേന്ദ്ര സര്‍ക്കാര്‍ കൈമാറിയ പട്ടികയില്‍ ഉണ്ട്. കനാലുകളും ഓവ് ചാലുകളും വൃത്തിയാക്കല്‍, മണ്ണിടിച്ചില്‍ തടയാന്‍ ഭിത്തി, ചെറിയ തടയണ, നീര്‍ത്തടം, കനാല്‍, മഴക്കുഴികള്‍ തുടങ്ങിയവയുടെ നിര്‍മ്മാണം കുഴല്‍ കിണര്‍ പുനരുദ്ധാരണം, ജല സ്രോതസുകളുടെ സംരക്ഷണം, വനവത്ക്കരണം, കാട്ടുതീ തടയല്‍,  റോഡ്‌ നിര്‍മ്മാണം തുടങ്ങിയവയും പട്ടികയിലുണ്ട്. മാലിന്യ സംസ്കരണത്തിലൂടെ വരുമാനമുണ്ടാക്കുന്ന പദ്ധതികളും കരടിലുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; കേരളത്തിലെ എംപിമാരുടെ യോഗം വിളിക്കണമെന്ന് ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനവുമായി ബന്ധപ്പെട്ട് എംപിമാരുടെ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട്...

സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷം: ചികിത്സയിലുള്ള SFI പ്രവർത്തകരെ ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്ത് പോലീസ്

0
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ കൂടുതല്‍ അറസ്റ്റ്....

ബോർഡ്-കോർപ്പറേഷൻ നിയമനത്തിൽ തീരുമാനം; പട്ടിക നൽകിയാൽ ഉടൻ നിയമനമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: പട്ടിക നല്‍കിയാല്‍ ബോര്‍ഡ്- കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ ഉടനെ നടത്തുമെന്ന് മുഖ്യമന്ത്രി...

മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ ശ്രമം; വനിതാ മാധ്യമപ്രവർത്തകരെ ഡൽഹി പൊലീസ് മർദിച്ചതായി പരാതി

0
ന്യൂഡല്‍ഹി: ഡൽഹി പൊലീസ് വനിതാ മാധ്യമപ്രവർത്തകരെ തല്ലിച്ചതച്ചതായി ആരോപണം. ഫോർ പിഎം...