മഹാത്മ അയ്യങ്കാളി നവോത്ഥാന നായകൻ : റോബിൻ പീറ്റർ

For full experience, Download our mobile application:
Get it on Google Play

കോന്നി : സമൂഹത്തിൽ നിന്നും ബഹിഷ്ക്കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളെ കൈപിടിച്ച് ചേർത്ത് നിർത്തി അവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് തുടക്കം കുറിച്ചത് മഹാത് അയ്യങ്കാളി ആയിരുന്നു വെന്നത് വിസ്മരിക്കുവാൻ കഴിയില്ലെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ്പ്രസിഡൻ്റ് റോബിൻ പീറ്റർ പറഞ്ഞു. പുതിയ കാലഘട്ടത്തിൽ നവ ഫാസിസ്റ്റുകൾ നടത്തുന്ന സംഘർഷം സൃഷ്ടിച്ചു കൊണ്ടുള്ള നവോത്ഥാന പ്രവർത്തനം ആയിരുന്നില്ല മഹാത്മ അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടത്തിയിരുന്ന ധീരമായ ഇടപെടലുകൾ എന്നത് ചരിത്രം സാക്ഷ്യപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അയ്യങ്കാളി ജയന്തി ദിനത്തിൽ കോന്നി കോൺഗ്രസ് ഭവനിൽ കോൺഗ്രസ് കോന്നി മണ്ഡലം കമ്മിറ്റിയുടെയും ദളിത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെയും സംയുക്ത നേതൃത്വത്തിൽ നടത്തിയ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദളിത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് പി.കെ ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ, യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ എസ്. സന്തോഷ് കുമാർ, ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അജി മണ്ണിൽ, റോജി എബ്രഹാം, സി.കെ.ലാലു, രാജീവ് മള്ളൂർ, സൗദാ റഹിം, ഐവാൻ വകയാർ, ഷിജു അറപ്പുരയിൽ, രതീഷ് മുരുപ്പേൽ, ജയേഷ് പുന്നമൂട്ടിൽ, ഭാസ്ക്കരൻ കുമാരൻ, ലിസിസാം, ബഷീർ കോന്നി, സദാനന്ദൻ, കെ.സി സന്തോഷ് എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....