മാഹി മേല്‍പ്പാലം നിര്‍മ്മാണത്തില്‍ വന്‍ അപാകത : രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

മാഹി : തലശ്ശേരി-മാഹി ബൈപ്പാസിന്റെ ഭാഗമായ മാഹി മേല്‍പ്പാലം നിര്‍മാണത്തില്‍ വന്‍ അപാകതയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാലത്തിന്റെ നിര്‍മാണത്തില്‍ പ്രഥമദൃഷ്ട്യാ അപാകതകള്‍ ദൃശ്യമാണ്. കമ്പികള്‍ക്ക് പകരം ഈര്‍ക്കില്‍ ഉപയോഗിച്ച്‌ നിര്‍മിച്ചപോലെയാണ്. കോണ്‍ക്രീറ്റ് ഇളകിവീണിരിക്കുന്നു. സംഭവസ്ഥലം സന്ദര്‍ശിച്ചു പരിശോധിച്ചപ്പോള്‍ നിര്‍മ്മാണത്തിലെ സുരക്ഷാ അപാകത വ്യക്തമായി കണ്ടു. എന്‍.എച്ച്‌.എ.ഐ.യുടേയും കരാറുകാരന്റേയും മാത്രമല്ല, ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകള്‍ കൂടി വെളിച്ചത്ത് കൊണ്ടുവരേണ്ടതുണ്ടെന്നും തകര്‍ന്ന പാലം സന്ദര്‍ശിച്ച ശേഷം രമേശ് ചെന്നിത്തല തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കറിച്ചു.

പിണറായി വിജയന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പ്രധാനമായി എടുത്തു പറഞ്ഞ തലശ്ശേരി – മാഹി ബൈപാസ്സിലെ പാലമാണ് നിലംപൊത്തിയിരിക്കുന്നത്. എന്‍.എച്ച്‌.എ.ഐ. നടത്തുന്ന നിര്‍മ്മാണത്തെ കറവപശുവായി കണക്കാക്കുന്ന ബിജെപിയുടെ അഴിമതി നയമാണ് ഈ അവസ്ഥയുടെ മുഖ്യകാരണം. നിയമസഭയിലെ അവിശ്വാസ പ്രമേയത്തിന്റെ മറുപടി പ്രസംഗത്തില്‍ ബൈപാസ് നിര്‍മ്മാണം പൂര്‍ണമായും തന്റെ ഭരണ നേട്ടമായിട്ടാണ് മുഖ്യമന്ത്രി കൊട്ടിഘോഷിച്ചത്. പാലം തകര്‍ന്നപ്പോള്‍ പദ്ധതിയുടെ അവകാശവാദത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിയുന്ന കാഴ്ചയാണ് കാണുന്നത്. പാലം തകര്‍ന്നതിലെ തങ്ങളുടെ ജാഗ്രതകുറവിനെ പറ്റി മൗനം പാലിക്കുന്നത് കുറ്റകരമാണെന്നും അദ്ദേഹം പറഞ്ഞു.

ആളുകളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന ഈ അഴിമതി കണ്ടില്ലെന്നു നടിക്കാന്‍ സാധിക്കില്ല. ഈ വിഷയത്തില്‍ കേന്ദ്ര വിജിലന്‍സിന്റെ സമഗ്രമായ അന്വേഷണം ആവശ്യപ്പെടും. തൊഴിലാളികളും മീന്‍പിടുത്തക്കാരും ഉണ്ടാകാറുള്ള പ്രദേശത്ത് ആളപായം ഉണ്ടാകാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രമാണ്. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഒരുപോലെ ഏറ്റെടുത്ത പദ്ധതിയാണിത്. പണം മുടക്കുന്നത് കേന്ദ്ര സര്‍ക്കാരാണെങ്കിലും ഇതിന്റെ സൂപ്പര്‍വൈസറി ചുമതല സംസ്ഥാന സര്‍ക്കാറിനാണ്. അതിനാല്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും ഈ അപകടത്തിനു മറുപടി നല്‍കണമെന്നും ചെന്നിത്തല പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...