വി ഡി സതീശന് ലഭിച്ച നിവേദനം വേദിയില്‍ വെച്ചുതന്നെ കീറിക്കളഞ്ഞെന്ന പ്രചാരണത്തിനെതിരെ കുറിപ്പ് നൽകിയ മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രംഗത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന് ലഭിച്ച നിവേദനം വേദിയില്‍ വെച്ചുതന്നെ കീറിക്കളഞ്ഞെന്ന പ്രചാരണത്തിനെതിരെ, കുറിപ്പ് നൽകിയ മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി റംലത്ത് രംഗത്ത്. തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് റംലത്ത് പറയുന്ന വീഡിയോ കോണ്‍ഗ്രസ് അനുകൂലികൾ പുറത്തുവിട്ടു- ‘രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ പ്രതിപക്ഷ നേതാവിന്‍റെ വിഡിയോ പ്രചരിക്കുകയാണ്. സ്ഥാനാര്‍ഥി സംഗമം എന്ന പരിപാടിയില്‍ പങ്കെടുക്കാൻ എത്തിയപ്പോഴാണ് വി ഡി സതീശനെ ഞാന്‍ കണ്ടത്. എന്‍റെ സ്ഥലത്ത് നടക്കുന്ന ഒരു പ്രശ്നത്തെപ്പറ്റി ചെറിയൊരു നിർദേശം എനിക്ക് അദ്ദേഹത്തെ അറിയിക്കേണ്ടതുണ്ടായിരുന്നു. ഒരു ചെറിയ തുണ്ട് പേപ്പറിലെഴുതിയാണ് അത് ഞാന്‍ സാറിന് കൊടുത്തത്.

ഞാന്‍ ഹാരാര്‍പ്പണം നടത്തി പോകവേയാണ് പേപ്പർ കൈമാറിയത്. സാറത് വായിക്കുന്നത് കണ്ടു. വായിച്ച ശേഷം അത് വെച്ചേക്കണ്ടല്ലോ എന്നോർത്ത് അത് കീറി നശിപ്പിച്ചു കളഞ്ഞതാണ്. എനിക്കും സാറിനും ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രചാരണം എതിര്‍ കക്ഷികള്‍ നടത്തരുത്. സാറിന്‍റെ പരിപാടിയിലെ ജനപങ്കാളിത്തം കണ്ടാണ് എതിർ കക്ഷികൾ ഇത്തരത്തിൽ പ്രചാരണം നടത്തുന്നത്. എനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന യാതൊരു കാര്യവും സാറിന്‍റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല”- എന്നാണ് റംലത്ത് വീഡിയോയിൽ പറയുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

0
പേരാവൂർ: കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കൊട്ടംചുരം സ്വദേശി വി.പി. ഹനീഫയുടെ മൃതദേഹം...

വെള്ളപ്പൊക്ക ദുരിതാശ്വാസ ശുചീകരണത്തിനിടെ മര്‍ത്തോമ്മ അരമനയില്‍ മൂർഖൻ പാമ്പ് : മാത്തുക്കുട്ടി പാമ്പിനെ ചാക്കിലാക്കി

0
റാന്നി : വെള്ളപ്പൊക്കത്തെ തുടർന്ന് വീടുകൾ ശുചീകരിക്കുന്നതിനിടെ കനത്ത ഭീതിയുണർത്തി കൂറ്റൻ...

‘പ്രസംഗിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്’ ; വിവാദ പരാമർശത്തിൽ സി.പി. ജോൺ

0
പാലക്കാട് : പ്രിയദർശിനി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്രയേക്കുറിച്ചുള്ള തന്റെ പ്രസംഗം...

എം.സി റോഡില്‍ തിരുമൂലപുരത്ത് റോഡില്‍ വെള്ളം കയറി : വന്‍ ഗതാഗതക്കുരുക്ക്

0
തിരുവല്ല : എം.സി റോഡില്‍ തിരുമൂലപുരം, കുറ്റൂര്‍ ഭാഗത്ത് റോഡില്‍ വെള്ളം കയറിയതിനെ...