നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും ; ശബരിമല വിഷയം ആയുധമാക്കാൻ പ്രതിപക്ഷം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭാ സമ്മേളനം പതിനെട്ട് ദിവസത്തെ ഇടവേളയ്ക്കുശേഷം ഇന്ന് പുനരാരംഭിക്കും. കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തിൽ സഭാസമ്മേളനം പ്രക്ഷുബ്‌ധമായേക്കുമെന്നാണ് സൂചന. നേറ്റിവിറ്റി കാർഡ് സംബന്ധിച്ച ബില്ല് ഉൾപ്പെടെ ഈ സഭാ സമ്മേളനത്തിന്റെ പരിഗണനയ്ക്ക് വരും. സഭാ നടപടികൾ സ്തംഭിപ്പിച്ചു കൊണ്ടുള്ള പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. കഴിഞ്ഞ ജനുവരി 20ന് ആരംഭിച്ച നിയമസഭാ സമ്മേളനം മാർച്ച് 26 വരെയാണുള്ളത്.

ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തി സഭാ നടപടികൾ അലങ്കോലപ്പെടുത്തുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. അടിയന്തിര പ്രമേയം പോലും അവതരിപ്പിക്കാതെ സഭയിൽ ചർച്ച തടസ്സപ്പെടുത്തുകയായിരുന്നു പ്രതിപക്ഷത്തിന്റെ ലക്ഷ്യം. തുടർന്നും സമാന നടപടികൾ സഭയിൽ കൈക്കൊള്ളാനാണ് പ്രതിപക്ഷം ഉദ്ദേശിക്കുന്നത്. ആരോഗ്യവകുപ്പിനും ആരോഗ്യമന്ത്രിക്കും എതിരായ പ്രതിഷേധങ്ങൾ സഭയ്ക്ക് അകത്തേക്ക് കൂടി വ്യാപിപ്പിക്കാനും സാധ്യതയുണ്ട്.

സംസ്ഥാനത്തെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കുള്ള ആധികാരിക രേഖയായി ഉപയോഗിക്കാവുന്ന, നേറ്റിവിറ്റി കാര്‍ഡ് സംബന്ധിച്ച ബില്ല് സമ്മേളത്തിൽ നിയമസഭയുടെ പരിഗണനയ്ക്കെത്തും. ബില്ല് അവതരിപ്പിച്ചതിന് പിന്നാലെ സബ്ജക്ട് കമ്മിറ്റി പരിശോധിച്ച് തിരികെ സഭയില്‍ അവതരിപ്പിച്ച് അതിവേഗത്തില്‍ പാസാക്കാനാണ് നീക്കം. ഭരണ- പ്രതിപക്ഷ യുവജന സംഘടനകളുടെ ശക്തമായ സമരപരിപാടികൾ അരങ്ങേറുമെന്നതിനാൽ സുരക്ഷാ സംവിധാനങ്ങൾ പോലീസ് വർധിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണാർഥമുള്ള പുതുയുഗ യാത്രയിൽ പങ്കെടുക്കുന്നതിനാൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയിലെത്തിയേക്കില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...