മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജിവെച്ചു ; എന്‍ .സി.പി യിലേക്കെന്നു സൂചന

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വി പാര്‍ട്ടിയ്ക്കുള്ളില്‍ വിഭാഗീയത ഉയര്‍ത്തുമ്പോള്‍ കോണ്‍ഗ്രസില്‍ പുതിയ പ്രതിസന്ധി. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജിവെച്ചു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരാണ് പാര്‍ട്ടി വിട്ടത് ശാന്തകുമാരി, സി.അജിത, ഡോളി കെ ജോര്‍ജ് എന്നിവരാണ് കോണ്‍ഗ്രസില്‍ നിന്നും പിന്മാറിയത്. പാര്‍ട്ടി വിട്ട ലതികാ സുഭാഷിന് പിന്തുണ പ്രഖ്യാപിച്ച്‌ മൂന്ന് പേരും എന്‍സിപിയില്‍ ചേരുമെന്നാണ് സൂചനകള്‍.

സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ കെപിസിസി ആസ്ഥാനത്ത് ലതികാ സുഭാഷ് തലമുണ്ഡനം ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച ലതിക കഴിഞ്ഞ ദിവസം എന്‍സിപിയില്‍ ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെ കൂടുതല്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. ഈ അഭ്യൂഹങ്ങള്‍ ശരിവെയ്ക്കുന്നതാണ് ജനറല്‍ സെക്രട്ടറിമാരുടെ രാജി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ദൈവത്തിന് സത്യം അറിയാം ; മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ടിനി ടോം

0
കൊച്ചി: നടി അൻസിബ നൽകിയ പരാതിയിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ...

ബലൂചിസ്ഥാൻ സ്വതന്ത്ര പ്രഖ്യാപനം ; കടുത്ത സാമ്പത്തിക തർച്ചയിലേക്ക് പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ നിന്ന് ബലൂചിസ്ഥാൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയതിന് പിന്നാലെ...

കാഫിർ സ്ക്രീൻഷോട്ട് കേസ് ; ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിധി ഇന്ന്

0
കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട്...

ഉംറ തീർത്ഥാടനം കഴിഞ്ഞ് മടങ്ങവേ കൊച്ചി സ്വദേശിനി ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു

0
റിയാദ്: ഉംറ കർമം പൂർത്തിയാക്കി മക്കളോടൊപ്പം നാട്ടിലേക്ക് മടങ്ങാൻ ജിദ്ദ വിമാനത്താവളത്തിൽ...