ഇട്ടിയപ്പാറ മിനർവപടിയിൽ പാതി മുറിച്ച മഹാഗണി അപകടഭീഷണി ഉയര്‍ത്തുന്നു

For full experience, Download our mobile application:
Get it on Google Play

ഇട്ടിയപ്പാറ : ഇട്ടിയപ്പാറ മിനർവപടിയിൽ ഗവ. ആയുർവേദ ഡിസ്പെൻസറിക്കു മുന്നിലെ പാതി മുറിച്ചു നിർത്തിയിരിക്കുന്ന മഹാഗണി അപകടഭീഷണി ഉയര്‍ത്തുന്നു. ഡിസ്പെൻസറിക്കു കെട്ടിടം പണിതപ്പോൾ മുറ്റത്ത് ഇന്‍റര്‍ലോക്ക് പാകിയിരുന്നു. ഇവിടെ നിന്നിരുന്ന മഹാഗണി മരങ്ങൾ മുറിച്ചു നീക്കാതെയാണ് ഇന്‍റര്‍ലോക്ക് പാകിയത്. മരം വളർന്നപ്പോൾ വേരുകൾ പടർന്നു. ഇതോടെ ഇന്‍റര്‍ലോക്ക് ഇളകി തുടങ്ങി. ഇതിനു പരിഹാരം കാണാൻ മരങ്ങൾ മുറിക്കാൻ പഞ്ചായത്ത് തീരുമാനിച്ചിരുന്നു. 2 മരങ്ങളുടെ ശിഖരങ്ങളെല്ലാം മുറിച്ചു നീക്കി.

തായ് തടികൾ ഇവിടെ നിൽപുണ്ട്. അതിലൊന്നാണ് പാതി മുറിച്ചു നിർത്തിയിരിക്കുന്നത്. മരം ലേലം ചെയ്തു വിൽക്കണമെങ്കിൽ സാമൂഹിക വനവൽക്കരണ വിഭാഗം വില നിശ്ചയിച്ചു നൽകണം. അതിനു താമസം നേരിടുന്നതു മൂലമാണ് മുറിക്കാത്തത്. ഡിസ്പെൻസറിയുടെ മതിലിനോടു ചേർന്നാണ് പാതി മുറിച്ച മരം നിൽക്കുന്നത്. മതിലിനു പുറത്ത് ഇട്ടിയപ്പാറ ബൈപാസിന്റെ വശത്ത് മിക്കപ്പോഴും വാഹനങ്ങൾ പാർക്ക് ചെയ്യാറുണ്ട്. കൂടാതെ വാഹന തിരക്കേറിയ റോഡുമാണിത്. കാറ്റിൽ മരം വീണാൽ വാഹനങ്ങൾക്കും മതിലിനും നാശം നേരിടാനിടയുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയുടെ സര്‍വീസ് മെഡലിന് അര്‍ഹനായി പത്തനംതിട്ട ഫയർ സ്റ്റേഷനിലെ കെ.കെ രമാകാന്ത്

0
പത്തനംതിട്ട : പത്തനംതിട്ട ഫയര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ സര്‍വീസ് മെഡല്‍...

വാഴയിലയിലൂടെ വരുമാനം കണ്ടെത്തി ഇളമണ്ണൂര്‍ സ്വദേശി സുരേഷും കുടുംബവും

0
കോന്നി : വാഴയിലകള്‍ വിറ്റ്‌ വത്യസ്തമായ മാര്‍ഗത്തിലൂടെ മികച്ച വരുമാനം നേടുകയാണ്‌...

​’ഗ്യാനേഷ് കുമാറിനെ കൊണ്ടുപോയ്ക്കോളൂ, ഇവിഎമ്മുകൾ അയച്ചുതരാം’; ട്രംപിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര

0
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുകഴ്ത്തി യുഎസ് പ്രസിഡന്റ്...

റാന്നി ജലോത്സവം ഓഗസ്റ്റ് 23 മുതല്‍ ആരംഭിക്കും : അവലോകന യോഗം ചേര്‍ന്നു

0
റാന്നി : താലൂക്കിലെ വിവിധ ജലമേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് പമ്പ...