മഹുവ മൊയ്ത്രക്കെതിരെ വിമാനത്തിൽ അധിക്ഷേപം

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര്ക്ക് നേരെ വിമാനത്തിൽ അതിക്രമമുണ്ടായതായി പരാതി. വ്യാഴാഴ്ച ഡൽഹിയിലേക്കുള്ള 6E 719 ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യവെയായിരുന്നു സംഭവം. വിമാനത്തിൽ വെച്ച ഒരു കൂട്ടം പുരുഷന്മാർ തന്നെ ശല്യം ചെയ്യുകയും അധിക്ഷേപകരമായ രീതിയിൽ പെരുമാറുകയും ചെയ്തുവെന്നാണ് മഹുവയുടെ പരാതി. ഇവർ ‘ചോർ ചോർ ടിഎംസി ചോർ’, ‘ജയ് ശ്രീരാം’ മുദ്രാവാക്യങ്ങൾ വിളിച്ചെന്നും മഹുവ ആരോപിച്ചു. പ്രതിരോധ മന്ത്രാലയത്തിന്റെ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് സംഭവം.

ഇത് വെറുമൊരു ജനരോഷം അല്ലെന്നും തന്റെ സുരക്ഷയെ ബാധിക്കുന്ന ഗൗരവകരമായ വിഷയമാണെന്നും മഹുവ മൊയ്ത്ര സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവെച്ച വീഡിയോയിൽ ആരോപിച്ചു. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിലുള്ള സ്വാഭാവിക രാഷ്ട്രീയ പ്രതിഷേധമാണിതെന്ന വാദങ്ങളെ അവർ തള്ളിക്കളഞ്ഞു. വിമാനത്തിനുള്ളിൽ തന്റെ സുരക്ഷ ലംഘിക്കപ്പെട്ടുവെന്നും ഇത്തരം പ്രവൃത്തികൾ യാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നുമാണ് മഹുവ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കള്ളപ്പണം വെളുപ്പിക്കൽ ; എഎഫ്എ പ്രസിഡന്റിന്റെ ഫോണും കമ്പ്യൂട്ടറുകളും എഫ് ബി ഐ പിടിച്ചെടുത്തു

0
ന്യൂയോർക്ക് : അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ (എഎഫ്എ) പ്രസിഡന്റ് ക്ലോഡിയോ ടാപിയയുടെ...

ബിജെപി ഗുണ്ടകളെ അയക്കുന്നു ; വിദ്യാർഥികളുടെ പ്രതിഷേധത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നു ; അഭിജീത്ത് ദീപ്‌കെ

0
ന്യൂഡൽഹി : ബിജെപിക്കെതിരെ ഗുരുതരമായ ആരോപണവുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി)...

വിദ്യാർഥി പ്രക്ഷോഭം : ഇന്ത്യമുന്നണിക്കുള്ളിൽ ഭിന്നത ; കോൺഗ്രസിന് പിന്തുണ നൽകാതെ സഖ്യകക്ഷികൾ

0
ന്യൂഡൽഹി : കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കി കോൺഗ്രസ് പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിൽ നടത്തിയ...

3 കോടിയ്ക്ക് മന്ത്രി സ്ഥാനം : കേസിൽ യുപി-ഡൽഹി അതിർത്തിയിൽ നിന്ന് രണ്ട്...

0
കോഴിക്കോട് : പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫിസിന്റെ പേരു ദുരുപയോഗം ചെയ്ത്...