ക്രമസമാധാന നില തകർന്ന് ബംഗാൾ ; സംഘർഷങ്ങളിൽ ഇതുവരെ നാലുപേർക്ക് ജീവൻ നഷ്ടമായി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ക്രമസമാധാന നില തകർന്ന് ബംഗാൾ. വിവിധ സംഘർഷങ്ങളിൽ ഇതുവരെ നാലുപേർക്ക് ജീവൻ നഷ്ടമായി. ഇരുപതിലധികം പേർക്ക് പരിക്കേറ്റു. സുവേന്ദു അധികാരിയുടെ സഹായി കൊല്ലപ്പെട്ടതിൽ ടിഎംസി ക്കെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് ബിജെപി നീക്കം. കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് പുറത്തുവരും. സംഘർഷസഹചര്യം കണക്കിലെടുത്ത് 2.4 ലക്ഷം സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ പദ്ധതി പാടെ പാളി. തെരഞ്ഞെടുപ്പിന് ശേഷവും വ്യാപക സംഘർഷങ്ങളാണ് ബംഗാളിൽ പൊട്ടിപ്പുറപ്പെട്ടത്. സംഘർഷങ്ങളിലും വെടിവെപ്പിലും ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റൻറ് ഉൾപ്പെടെ രണ്ട് ബിജെപി പ്രവർത്തകർക്കും രണ്ട് ടിഎംസി പ്രവർത്തകർക്കും ജീവൻ നഷ്ടമായി.

ബീർഭും, സൗത്ത് 24 പർഗാനാസ്, ഹൗറ, നാദിയ, ബങ്കുറ എന്നീ ജില്ലകളിൽ ഉണ്ടായ സംഘർഷങ്ങളിൽ 20ലധികം പേർക്കും പരിക്കേറ്റിട്ടുണ്ട്.വിജയാഘോഷങ്ങൾക്കൊപ്പം ടിഎംസി ഓഫീസുകൾ ബിജെപി പ്രവർത്തകർ ലക്ഷ്യം വെച്ചതും സംഘർഷം മൂർച്ഛിച്ചു. കൊൽക്കത്തയിലെ ന്യൂ മാർക്കറ്റ് ജെസിബി ഉപയോഗിച്ച് തകർത്തതും ഇരുവിഭാഗവും ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചു. വിവിധ സംഘർഷങ്ങളിലായി 430 പേരെ അറസ്റ്റ് ചെയ്തതാണ് സുരക്ഷാസേന വ്യക്തമാക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...